ഇടുക്കി: (piravomnews.in) ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.
കരിമണ്ണൂർ കോട്ടക്കവല നെടുമലയിൽ ജോസഫിന്‍റെ (കുഞ്ഞേപ്പ് ) മകൻ അനീഷ് (34) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറിന് ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാഞ്ഞിരംകവലക്കു സമീപമാണ് അപകടം.
ഉടനെത്തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ചോറ്റിയിലെ ഗ്രീൻ ഡെയിൻ റിസോർട്ടിലെ ഷെഫ് ആയിരുന്നു അനീഷ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.
ഭാര്യ ജോസ്മി തെക്കുംഭാഗം പുരക്കൽ കുടുംബാംഗം. മകൻ ജോവാൻ (ഒന്നര ).മാതാവ് സെലിൻ. സഹോദരങ്ങൾ സിനി, നിഷ. സംസ്കാരം പിന്നീട് നടക്കും.
A #young #scooter rider #died when his #car hit his #scooter on his way home from #work