ചേർത്തല: ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതി മരിച്ചു. നഗരസഭ 34-ാം വാർഡ് തൈയ്യിൽപാടം വീട്ടിൽ ഉത്തമൻ- ഉഷ ദമ്പതികളുടെ മകൾ നിഷാമോൾ (39) ആണ് മരിച്ചത്. ചേർത്തല അർത്തുങ്കൽ ബൈപ്പാസിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെ ചേർത്തലയിലേക്ക് പോയിരുന്ന നിഷാമോൾ പിന്നീട് വീട്ടിൽ എത്തിയ ശേഷം വീണ്ടും ചേർത്തലയിലേയ്ക്ക് പോകുന്നിതിടെ അർത്തുങ്കൽ ബൈപ്പാസിൽ യു-ടേൺ തിരിയുമ്പോഴായിരുന്നു അപകടം. ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട നിർമ്മാണ സാമഗ്രികൾ ഇറക്കിയ ശേഷം എറണാകുളം ഭാഗത്ത് നിന്നും അമിത വേഗത്തിൽ ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ടോറസ് ലോറി സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിലേയ്ക്ക് തെറിച്ച് വീണ നിഷാമോളുടെ തലയിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത്തന്നെ നിഷാമോൾ മരിച്ചു. ഇതര-സംസ്ഥാന തൊഴിലാളിയായ ലോറി ഡ്രൈവറെയും, ലോറിയും ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിക്കും.
മക്കൾ - ചിൻമയ, അൻമിയ.
സഹോദരി - നിമ്മി.
A woman died after being hit by a Taurus lorry on a scooter on the national highway.