ഹരിപ്പാട്: ആലപ്പുഴയിൽ അർദ്ധരാത്രിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനികളുടെ വീട്ടിലെത്തിയ കാമുകൻമാരും ആൺസുഹൃത്തുക്കളും തമ്മിൽ ഏറ്റുമുട്ടി. നാലുപേർ അറസ്റ്റിൽ. പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കരുവാറ്റ വി.വി ഭവനത്തിൽ വിഷ്ണുനാഥ് (22), കരുവാറ്റ അമ്മൂമ്മ പറമ്പ് കോളനി അഭിജിത്ത് (19) എന്നിവരും, വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ കുമാരപുരം എരിയ്ക്കാവ് അശ്വതി ഭവനത്തിൽ ആദിത്യൻ (18) പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർത്ഥി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയും പഠനാവശ്യത്തിന് എന്ന പേരിൽ എത്തിയ സഹപാഠിയായ വിദ്യാർത്ഥിനിയും ഉണ്ടായിരുന്ന വീട്ടിലേക്കാണ് വിദ്യാർത്ഥികളായ രണ്ട് ആൺ സുഹൃത്തുക്കൾ എത്തിയത്. ഈ സമയം തന്നെ പെൺകുട്ടികളുടെ കാമുകന്മാർ എത്തുകയും തർക്കമുണ്ടാകുകയുമായിരുന്നു. ബഹളംകേട്ട് വീട്ടുകാർ ഉണർന്നതോടെ മൂന്നുപേർ ഓടി രക്ഷപ്പെട്ടു. മദ്യലഹരിയിൽ ആയിരുന്ന ഒരാളെ വീട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പോലീസ് മറ്റു മൂന്നു പ്രതികളെ പിടികൂടുകയുംചെയ്തു. അന്വേഷണത്തിൽ പെൺകുട്ടികൾ രണ്ടു വർഷമായി ലൈംഗിക പീഡനത്തിനിരയായിരുന്നതായി മനസ്സിലായി.
The boyfriends and lovers who came to the students' house at midnight clashed.