
ഹരിപ്പാട്: ആറാട്ടുപുഴയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി തൃക്കുന്നപ്പുഴ പൊലീസിന്റെ പിടിയിൽ. ആറാട്ടുപുഴ കള്ളിക്കാട് അമ്പാടിയിൽ വീട്ടിൽ ബിജിൽ (അമ്പാടി-36)യാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നവംബർ 4ന് വൈകിട്ട് 4ന് കള്ളിക്കാട് ശിവനട ജംഗ്ഷന് പടിഞാറുവശം കടപ്പുറത്ത് വെച്ചു അരുൺ എന്ന യുവാവിനെ കമ്പി വടി കൊണ്ട് ബിജിൽ തലക്ക് അടിക്കുകയായിരുന്നു. അടി കൊണ്ട് ഗുരുതരമായി പരിക്കു പറ്റിയ അരുൺ അബോധാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ കള്ളിക്കാട് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
The accused in the case of trying to kill the youth is in the custody of the police.
