വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി എസ്. ബിജുവിനെ തെരഞ്ഞെടുത്തു. നിലവിൽ പ്രസിഡൻ്റായിരുന്ന അഡ്വ. കെ.കെ. രഞ്ജിത്ത് രാജിവച്ച ഒഴിവിലേക്കാണ് സി പി ഐലെ എസ്. ബിജു തെരഞ്ഞെടുക്കപ്പെട്ടത്. ടി വിപുരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്, മെമ്പർ, ടി വിപുരം ഫാർമേഴ്സ് ബാങ്ക് പ്രസിഡൻ്റ്, എ ഐ വൈ എഫ് സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി പി ഐ ടി വിപുരം നോർത്ത് ലോക്കൽ സെക്രട്ടറി,വൈക്കം മണ്ഡലം കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയാണ്. ടി വിപുരം ഡിവിഷനിൽ നിന്നുമാണ് ബിജു ബ്ലോക്ക് ഭരണസമിതിയിൽ അംഗമായിട്ടുള്ളത്. വൈക്കത്തിൻ്റെ സമഗ്രവികസനത്തിന് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുമെന്ന് പ്രസിഡൻ്റ് പറഞ്ഞു. സ്ഥാനാരോഹണ ചടങ്ങിൽ സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി. ബിനു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ. സുശീലൻ, ജോൺ വി ജോസഫ്, സി പി ഐ എം ഏരിയ സെക്രട്ടറി പി. ശശിധരൻ കെ കെ. ശശികുമാർ, സാബു പിമണലൊടി പിപ്രദീപ് എം എൽ എ സി കെ ആശ സുജിൻ മധുസൂദനൻ പി എസ് പുഷ്പ മണി തുടങ്ങിയവർ പ്രസംഗിച്ചു.
Vaikom Block Panchayat President S. Biju was selected.