കുറുപ്പന്തറ: 2016 രൂപീകൃതമായ, കുറുപ്പന്തറ സെന്റ് സേവിയേഴ്സ് സ്കൂളുകളുടെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലൂമിനി അസോസിയേഷൻ ഓഫ് സെന്റ് സേവിയേഴ്സ് സ്കൂൾ കുറുപ്പന്തറ ( AASK ). മാഞ്ഞൂർ പഞ്ചായത്തിലെ 18 വാർഡുകളിലും ഉൾപ്പെടുന്ന പ്രദേശത്തുള്ള നിസ്സഹായരും നിരാലംബരുമായ ക്യാൻസർ കിഡ്നി ഹൃദയരോഗികൾക്കായി നടത്തിവരുന്ന കരുതൽ സ്നേഹം എന്ന കാരുണ്യ പദ്ധതിക്ക് സഹായം നൽകുന്നതിനായി ക്രിസ്മസ് നായി ഇറക്കിയ സമ്മാന കൂപ്പൺ വ്യത്യസ്തത നിറഞ്ഞതായിരുന്നു.
ഒന്നാം സമ്മാനം 2 കിലോ ആട്ടിറച്ചി വീതം 5 പേർക്ക്, രണ്ടാം സമ്മാനമായി രണ്ട് കിലോ പോത്തിറച്ചി 10 പേർക്ക്, തുടർ സമ്മാനങ്ങൾ ആയി 2 കിലോ പോർക്ക് അഞ്ചുപേർക്ക്,
ഒരു താറാവ് വീതം 15 പേർക്ക്, ഒരു കോഴി വീതം 15 പേർക്ക്, ഒരു കിലോ കേര മീൻ പത്ത് പേർക്ക്,ഒരു ബിരിയാണി കിറ്റ് 25 പേർക്ക്, 16 പേർക്ക് ഒരു കേക്ക് വീതം സമ്മാനങ്ങൾ അടങ്ങിയ ക്രിസ്മസ് സമ്മാന കൂപ്പൺആണ്............ഡിസംബർ 24ന് സമ്മാനം കൊടുക്കുന്ന രീതിയിലാണ് അടിച്ചിറക്കിയിരിക്കുന്നത്.വിദേശത്തുള്ള പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് കോവിഡ് ദുരിത സമയത്ത് പോലും അത്യാവശ്യ സാധനങ്ങളും, പി പി കിറ്റും ഗ്ലൗസുകളും,ഹോസ്പിറ്റലിൽ ഉൾപ്പെടെസഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്......
കൂപ്പൺ വിതരണോത്ഘാടനം മണ്ണാറപ്പാറ പള്ളി വികാരി റവ. ഫാദർ ജോസ് വള്ളോംപുരയിടത്തിൽ, തിരുവനന്തപുരം വഞ്ചിയൂർ മ്യൂസിക്കൽ ബാൻഡ് ടീം, സുനു ജോർജ്, ടോമി കാറുകളും എന്നിവർക്ക് കൂപ്പൺ നൽകി ഉദ്ഘാടനം നിർവഹിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അടക്കം നൂറുകണക്കിനാളുകൾ യോഗത്തിൽ പങ്കെടുത്തു......
Kurupantara Sen Xavier's School Alumni Association with separate gifts.