---
title: "#drowned | കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങി, യുവാവ് മുങ്ങിമരിച്ചു "
english_title: "Going #down to #bathe with his #friend, the #youngman #drowned"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/239841/going-down-to-bathe-with-his-friend-the-youngman-drowned"
published_at: "2024-10-03T12:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe4608dc513_drowned.jpg"
keywords: []
---

# #drowned | കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങി, യുവാവ് മുങ്ങിമരിച്ചു 

> **Lead Summary:** പൂക്കോട്ടുംപാടം: അമരമ്പലം കുതിരപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. വണ്ടൂർ കാരാട് കോലംപാടത്ത് വെളുത്തയിൽ സുന്ദരന്‍റെ മകൻ സുജി നാണ് മരിച്ചത്.

## Article Content

പൂക്കോട്ടുംപാടം: അമരമ്പലം കുതിരപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. വണ്ടൂർ കാരാട് കോലംപാടത്ത് വെളുത്തയിൽ സുന്ദരന്‍റെ മകൻ സുജി നാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ കുതിരപ്പുഴയുടെ കൂറ്റമ്പാറ ചെറായി കടവിൽ കൂട്ടുകാരനായ നിധിനോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു സുജിൻ.

പുഴയിലെ കയത്തിൽ അകപ്പെട്ട സുജിന് രക്ഷപ്പെടാനായില്ല. നാട്ടുകാർ പുറത്തെടുത്ത് നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/239841/going-down-to-bathe-with-his-friend-the-youngman-drowned)