- കവിത... പ്രളയം
- ഇടമുറിയാതെ തിരിമുറിയാതെ
- ഇടിവെട്ടി മഴപെയ്യുന്നു
- കാട്ടിൽ നാട്ടിൽ നാശംവിതറി
- മഴയുടെ താണ്ഡവമാടുന്നു.
- ഇടുക്കിമുല്ലപ്പെരിയാറണകൾ
- വെള്ളംകൊണ്ടുനിറയുന്നു
- താഴെജനങ്ങൾ ഭീതിയിലാണ്ട്
- ശ്വാസമടക്കി വസിക്കുന്നു.
- ഉരുളുകൾപൊട്ടിയൊലിച്ചു
- വെള്ളംചാലുകളായൊഴുകീടുന്നു
- പിഞ്ചുകിടാങ്ങൾ മണ്ണിന്നടിയിൽ
- ഹൃദയംപൊട്ടും കാഴ്ചകള് !
- നാട്ടിൽത്തൊടിയിൽവെള്ളം കയറി
- റോഡുകൾ തോടുകളായ്മാറി
- കാറുകൾബൈക്കുകൾവീടുകളെ
- ന്നിവയാറ്റിൽക്കൂടിയൊഴുകുന്നു.
- എന്തിനിചെയ്യും ഏതിനിചെയ്യും
- ജനതതി മൊത്തംകേഴുന്നു!
- കൈക്കുഞ്ഞുങ്ങളെ മാറിൽ
- ചേർത്ത് സോദരിമാർ വഴി തേടുന്നു.
- എം എൽ എ മാർ മന്ത്രികളെന്നി -
- വരോടിപ്പാഞ്ഞു നടക്കുന്നു.
- പൊതുജനസേവകർ രംഗത്തെ
- ത്തി ദൈവത്തിന്നവതാരംപോൽ .
- ചാനലുകാരോ പ്രളയത്തിന്റെ
- തീവ്രത വർണ്ണിച്ചീടുന്നു
- പ്രളയംപ്രളയം വീണ്ടുംവീണ്ടും
- കേരള നാടുമുടിക്കാനോ?
കസ്തൂരി മാധവൻ.
kavitha pralayam