#accident | ഐസ് കയറ്റിവന്ന പിക്കപ് വാൻ മറിഞ്ഞു

#accident | ഐസ് കയറ്റിവന്ന പിക്കപ് വാൻ മറിഞ്ഞു
May 4, 2024 06:09 AM | By Amaya M K

വടക്കേക്കര : (piravomnews.in) മൂത്തകുന്നം–--മാല്യങ്കര റോഡിലെ തറയിൽകവല പപ്പടവളവിനുസമീപം ഐസ് കയറ്റിവന്ന പിക്കപ് വാൻ മറിഞ്ഞു.

വെള്ളി രാവിലെ 7.30നാണ് അപകടം. വളവുതിരിച്ചപ്പോൾ മറിയുകയായിരുന്നു. മറിഞ്ഞ വാഹനത്തിൽ മൂന്നുപേരുണ്ടായിരുന്നു. ഡ്രൈവറുടെ കൈക്ക്‌ ചെറിയ പരിക്കുണ്ട്. മറ്റു രണ്ടുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വീതികുറഞ്ഞ മൂത്തകുന്നം–-മാല്യങ്കര റൂട്ടിലൂടെ മീനും മറ്റും കയറ്റിവരുന്ന വാഹനങ്ങൾ അമിതവേഗത്തിൽ ചീറിപ്പായുന്നത് പതിവാണ്. മുനമ്പം ഹാർബറിൽനിന്നുള്ള മീനുമായി വിവിധ ചന്തകളിലേക്കുള്ള വാഹനങ്ങൾ പുലർച്ചെമുതൽ ഇതിലൂടെ കടന്നുപോകുന്നുണ്ട്.

ഒട്ടേറെ വളവും തിരിവുമുള്ള ഈ വഴിയിലൂടെ എൽഎൻജി ടെർമിനലിലേക്കുള്ള വലിയ കണ്ടെയ്നർ ലോറികളും പോകുന്നുണ്ട്. വാഹനങ്ങളിലെ ഐസും മീനിന്റെ ചോരയും മറ്റും കലർന്ന മലിനജലം റോഡിൽ വീഴുന്നത് സ്കൂട്ടർ യാത്രികരെ അപകടത്തിൽപ്പെടുത്തുന്നു.

പിക്കപ്‌ വാൻ മറിയുന്നതിന് അരമണിക്കൂർ മുമ്പ്‌ പപ്പടവളവിനു സമീപത്തുതന്നെ ഒരു സ്കൂട്ടർ യാത്രികൻ തെന്നിവീണു. ഇത്തരം അപകടങ്ങളിൽ ഒട്ടേറെ ഇരുചക്രവാഹന യാത്രികർക്കു പരിക്കേറ്റിട്ടുണ്ട്.

വടക്കൻ ജില്ലകളിൽനിന്ന് എറണാകുളത്തേക്ക് പോകാനുള്ളവർ അധികമായും ആശ്രയിക്കുന്ന റോഡാണിത്. ഇതിനാൽ ഇവിടെ ഗതാഗതത്തിരക്ക് രൂക്ഷമാണ്. ഒട്ടേറെ സ്വകാര്യബസുകളും ഇതിലൂടെ സർവീസ് നടത്തുന്നുണ്ട്.

The #pickupvan #carrying #ice #overturned

Next TV

Related Stories
#bridge| ഇടപ്പള്ളി–-മൂത്തകുന്നം റീച്ചിൽ ദേശീയപാത 66ന്റെ ഭാഗമായി നിർമിക്കുന്ന പാലങ്ങൾക്ക് ഉയരക്കുറവ്

May 18, 2024 10:28 AM

#bridge| ഇടപ്പള്ളി–-മൂത്തകുന്നം റീച്ചിൽ ദേശീയപാത 66ന്റെ ഭാഗമായി നിർമിക്കുന്ന പാലങ്ങൾക്ക് ഉയരക്കുറവ്

മറ്റു പാലങ്ങൾ അഞ്ചുമീറ്റർ വെർട്ടിക്കൽ ക്ലിയറൻസിൽ നിർമിക്കണമെന്ന നിർദേശം ദേശീയപാത അതോറിറ്റി...

Read More >>
#kochi | ഇനിയും ഉയരാം, ആകാശമൊരുക്കി

May 18, 2024 10:22 AM

#kochi | ഇനിയും ഉയരാം, ആകാശമൊരുക്കി

എല്ലാമാസവും ഒരുദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ്‌ നിർദേശം. ജില്ലയിൽ മറ്റിടങ്ങളിൽ സിഡിഎസ്‌ തലത്തിൽ പരിപാടികൾ നടന്നു....

Read More >>
#fire|പത്തനംതിട്ടയിൽ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും, കേസിൽ വഴിത്തിരിവ്

May 18, 2024 10:18 AM

#fire|പത്തനംതിട്ടയിൽ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും, കേസിൽ വഴിത്തിരിവ്

വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് തീയിട്ടതെന്ന് പ്രതികൾ മൊഴിനൽകി. മന്ത്രവാദം അടക്കം പലവിദ്യകളും പരീക്ഷിച്ച ശേഷമാണ് ഒടുവിൽ വീടിന് തീയിട്ടത്....

Read More >>
#Kaladi | അന്തർദേശീയ നൃത്തസംഗീതോത്സവം കാലടിയിൽ ഞായറാഴ്‌ച തുടങ്ങും

May 18, 2024 10:11 AM

#Kaladi | അന്തർദേശീയ നൃത്തസംഗീതോത്സവം കാലടിയിൽ ഞായറാഴ്‌ച തുടങ്ങും

ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര എന്നീ നൃത്തരൂപങ്ങൾ സമന്വയിപ്പിച്ചാണ്‌ 12 മിനിറ്റ് ദൈർഘ്യമുള്ള നൃത്തരൂപം...

Read More >>
#Kochi |  കൊച്ചിക്കായി ഓപ്പറേഷൻ ബ്രേക്‌ത്രൂ ; മുല്ലശേരി കനാൽ നവീകരണം 
കാലവർഷത്തിനുമുമ്പേ തീർക്കും

May 18, 2024 10:07 AM

#Kochi | കൊച്ചിക്കായി ഓപ്പറേഷൻ ബ്രേക്‌ത്രൂ ; മുല്ലശേരി കനാൽ നവീകരണം 
കാലവർഷത്തിനുമുമ്പേ തീർക്കും

കഴിഞ്ഞദിവസം കലക്ടർ എൻ എസ്‌ കെ ഉമേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം മുല്ലശേരി കനാലിന്റെയും അനുബന്ധ തോടുകളുടെയും നവീകരണം...

Read More >>
#BiodiversityPark |ശ്രദ്ധാകേന്ദ്രമാകാന്‍ അടിയോടി ഓക്സിജൻ ആൻഡ്‌ ബയോഡൈവേഴ്സിറ്റി പാർക്ക്

May 18, 2024 09:03 AM

#BiodiversityPark |ശ്രദ്ധാകേന്ദ്രമാകാന്‍ അടിയോടി ഓക്സിജൻ ആൻഡ്‌ ബയോഡൈവേഴ്സിറ്റി പാർക്ക്

പിണ്ടിമന പഞ്ചായത്ത് 10–-ാംവാർഡിലാണ് പാര്‍ക്ക്‌ സ്ഥിതിചെയ്യുന്നത്. പാർക്കിൽ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി ആധുനികവല്‍ക്കരിക്കാനും...

Read More >>
Top Stories










News Roundup