#arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

 #arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ
May 4, 2024 01:37 PM | By Amaya M K

പത്തനംതിട്ട: (piravomnews.in) റാന്നിയിലെ ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു. 

മുക്കാലുമൺ സ്വദേശി വിശാഖിനാണ് ​ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി ഗേറ്റ്‌വേ ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. വിഷ്ണു വിജയനും സുഹൃത്തും ലോക്കൽ ബാറിലേക്ക് മദ്യപിക്കാനെത്തിയതായിരുന്നു.

എന്നാൽ, ഇവിടെ വച്ച് തങ്ങളുടെ മുൻ സുഹൃത്തിനെ കണ്ടുമുട്ടുകയും മുമ്പുണ്ടായ വിഷയത്തിന്റെ പേരിൽ തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. വിഷ്ണുവും സുഹൃത്ത് ജേക്കബും ചേർന്ന് വിശാഖിനെ മർദിച്ചു, തുടർന്ന്, ഭിത്തിയിൽ ചേർത്ത് നിർത്തി മൂക്ക് പൊത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചുണ്ട് കടിച്ചുമുറിച്ചു. 

ഗുരുതരമായി പരിക്കേറ്റ വിശാഖിനെ ആദ്യം സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്ലാസ്റ്റിക് സർജറി ആവശ്യമായേക്കുമെന്ന നിർദേശത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരേയും പോലീസ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടുപേരുടേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

A young man's lip was #bitten during the #conflict at the #bar; two #people were #arrested

Next TV

Related Stories
#bridge| ഇടപ്പള്ളി–-മൂത്തകുന്നം റീച്ചിൽ ദേശീയപാത 66ന്റെ ഭാഗമായി നിർമിക്കുന്ന പാലങ്ങൾക്ക് ഉയരക്കുറവ്

May 18, 2024 10:28 AM

#bridge| ഇടപ്പള്ളി–-മൂത്തകുന്നം റീച്ചിൽ ദേശീയപാത 66ന്റെ ഭാഗമായി നിർമിക്കുന്ന പാലങ്ങൾക്ക് ഉയരക്കുറവ്

മറ്റു പാലങ്ങൾ അഞ്ചുമീറ്റർ വെർട്ടിക്കൽ ക്ലിയറൻസിൽ നിർമിക്കണമെന്ന നിർദേശം ദേശീയപാത അതോറിറ്റി...

Read More >>
#kochi | ഇനിയും ഉയരാം, ആകാശമൊരുക്കി

May 18, 2024 10:22 AM

#kochi | ഇനിയും ഉയരാം, ആകാശമൊരുക്കി

എല്ലാമാസവും ഒരുദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ്‌ നിർദേശം. ജില്ലയിൽ മറ്റിടങ്ങളിൽ സിഡിഎസ്‌ തലത്തിൽ പരിപാടികൾ നടന്നു....

Read More >>
#fire|പത്തനംതിട്ടയിൽ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും, കേസിൽ വഴിത്തിരിവ്

May 18, 2024 10:18 AM

#fire|പത്തനംതിട്ടയിൽ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും, കേസിൽ വഴിത്തിരിവ്

വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് തീയിട്ടതെന്ന് പ്രതികൾ മൊഴിനൽകി. മന്ത്രവാദം അടക്കം പലവിദ്യകളും പരീക്ഷിച്ച ശേഷമാണ് ഒടുവിൽ വീടിന് തീയിട്ടത്....

Read More >>
#Kaladi | അന്തർദേശീയ നൃത്തസംഗീതോത്സവം കാലടിയിൽ ഞായറാഴ്‌ച തുടങ്ങും

May 18, 2024 10:11 AM

#Kaladi | അന്തർദേശീയ നൃത്തസംഗീതോത്സവം കാലടിയിൽ ഞായറാഴ്‌ച തുടങ്ങും

ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര എന്നീ നൃത്തരൂപങ്ങൾ സമന്വയിപ്പിച്ചാണ്‌ 12 മിനിറ്റ് ദൈർഘ്യമുള്ള നൃത്തരൂപം...

Read More >>
#Kochi |  കൊച്ചിക്കായി ഓപ്പറേഷൻ ബ്രേക്‌ത്രൂ ; മുല്ലശേരി കനാൽ നവീകരണം 
കാലവർഷത്തിനുമുമ്പേ തീർക്കും

May 18, 2024 10:07 AM

#Kochi | കൊച്ചിക്കായി ഓപ്പറേഷൻ ബ്രേക്‌ത്രൂ ; മുല്ലശേരി കനാൽ നവീകരണം 
കാലവർഷത്തിനുമുമ്പേ തീർക്കും

കഴിഞ്ഞദിവസം കലക്ടർ എൻ എസ്‌ കെ ഉമേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം മുല്ലശേരി കനാലിന്റെയും അനുബന്ധ തോടുകളുടെയും നവീകരണം...

Read More >>
#BiodiversityPark |ശ്രദ്ധാകേന്ദ്രമാകാന്‍ അടിയോടി ഓക്സിജൻ ആൻഡ്‌ ബയോഡൈവേഴ്സിറ്റി പാർക്ക്

May 18, 2024 09:03 AM

#BiodiversityPark |ശ്രദ്ധാകേന്ദ്രമാകാന്‍ അടിയോടി ഓക്സിജൻ ആൻഡ്‌ ബയോഡൈവേഴ്സിറ്റി പാർക്ക്

പിണ്ടിമന പഞ്ചായത്ത് 10–-ാംവാർഡിലാണ് പാര്‍ക്ക്‌ സ്ഥിതിചെയ്യുന്നത്. പാർക്കിൽ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി ആധുനികവല്‍ക്കരിക്കാനും...

Read More >>
Top Stories