---
title: " #hotelkitchen | വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം;ഹോട്ടൽ അടുക്കള പൂട്ടി"
english_title: "#Cooking #food in #unsanitary #conditions; #hotel #kitchen #locked"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202925/cooking-food-in-unsanitary-conditions-hotel-kitchen-locked"
published_at: "2024-05-04T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663585851f5c4_hotel.jpg"
keywords: []
---

#  #hotelkitchen | വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം;ഹോട്ടൽ അടുക്കള പൂട്ടി

> **Lead Summary:** **ആലുവ : ** വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്ന ആലുവ ടീ ടാന്‍ കടകളിലെ കമ്പനിപ്പടിയിലെ അടുക്കള ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥര്‍ പൂട്ടിച്ചു.

## Article Content

**ആലുവ : ** വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്ന ആലുവ ടീ ടാന്‍ കടകളിലെ കമ്പനിപ്പടിയിലെ അടുക്കള ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥര്‍ പൂട്ടിച്ചു.

കടയുടെ നാല് ഔട്ട്‌ലൈറ്റുകളിലേക്ക് ഇവിടത്തെ അടുക്കളയില്‍ പാചകം ചെയ്യ‍ുന്ന പലഹാരങ്ങളാണ് കൊണ്ടുപോകുന്നത്. ആറ് മറുനാടന്‍ ജീവനക്കാര്‍ക്ക് മതിയായ ആരോഗ്യ രേഖകളില്ലെന്നും ‌പരിശോധനയിൽ കണ്ടെത്തി.

തുടര്‍നടപടികള്‍ക്കുവേണ്ടി അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമീഷണര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആലുവ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥ എ അനീഷയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202925/cooking-food-in-unsanitary-conditions-hotel-kitchen-locked)