---
title: "#custody | ചെറുമീനുകളെ പിടിച്ച രണ്ട് ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തു"
english_title: "Two #boats #caught with #small #fish were #taken into #custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/203017/two-boats-caught-with-small-fish-were-taken-into-custody"
published_at: "2024-05-04T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6635e91e91f5a_custody.jpg"
keywords: []
---

# #custody | ചെറുമീനുകളെ പിടിച്ച രണ്ട് ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തു

> **Lead Summary:** **വൈപ്പിൻ :** ചെറുമീനുകളെ പിടിച്ച രണ്ട് ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തു.

## Article Content

**വൈപ്പിൻ :** ചെറുമീനുകളെ പിടിച്ച രണ്ട് ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തു.

മുനമ്പം മെയിൻ ഫിഷിങ് ഹാർബർ, മിനി ഹാർബർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രണ്ടിന് രാത്രി ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ്‌ നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ പിടിയിലായത്. ബോട്ടുകൾക്ക് രണ്ടര ലക്ഷം രൂപ വീതം പിഴ ഈടാക്കി.

മുനമ്പത്തുള്ള മിന്നൽ മാതാ, മിനി ഹാർബർ കേന്ദ്രീകരിച്ചുള്ള യേശുനാഥൻ ബോട്ടുകളാണ് ചെറുമീനുകൾ സഹിതം പിടിയിലായത്. ഫിഷറീസ് അസി. ഡയറക്ടർ പി അനീഷ്, ഇൻസ്പെക്ടർ ഓഫ് ഗാർഡ് മഞ്ജിത് ലാൽ, സബ് ഇൻസ്പെക്ടർ ഗാർഡ് സംഗീത് ജോബ്, കെ ഷൈബിൻ, കെ ജസ്റ്റിൻ, കെ കെ ഉദയരാജ് എന്നിവരുടെ നേതൃത്വത്തിലാണ്‌ ബോട്ടുകൾ പിടികൂടിയത്‌.

ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ കെ ബെൻസൺ തുടർനടപടികൾ സ്വീകരിച്ചു. മിന്നൽ മാതാ ബോട്ടിലെ നല്ല മത്സ്യം ലേലം ചെയ്ത് 31,250 രൂപയും യേശുനാഥൻ ബോട്ടിൽ നിന്ന്‌ 35,600 രൂപയും സർക്കാരിലേക്ക് അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യം കടലിൽ തള്ളി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/203017/two-boats-caught-with-small-fish-were-taken-into-custody)