---
title: "#privatebus | ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ രക്ഷിച്ച് സ്വകാര്യബസ്  ജീവനക്കാർ"
english_title: "The #private #bus #staff rescued the #passenger who got #confused #during the bus #journey"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202928/the-private-bus-staff-rescued-the-passenger-who-got-confused-during-the-bus-journey"
published_at: "2024-05-04T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6635889e5cca7_bus.jpg"
keywords: []
---

# #privatebus | ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ രക്ഷിച്ച് സ്വകാര്യബസ്  ജീവനക്കാർ

> **Lead Summary:** **ആലുവ : ** ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ ബസിൽ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യബസ് ജീവനക്കാർ രക്ഷകരായി.

## Article Content

**ആലുവ : ** ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ ബസിൽ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യബസ് ജീവനക്കാർ രക്ഷകരായി.

വ്യാഴം പകൽ പതിനൊന്നിനായിരുന്നു സംഭവം. ബാങ്ക് ആവശ്യങ്ങൾക്കായി ആലുവയിലേക്ക് വരികയായിരുന്ന തോട്ടക്കാട്ടുകര കോൺവന്റ് റോഡ് കാർഡമൻ കോട്ടേജിൽ സുധാകരൻപിള്ളയാണ്‌ (70) യാത്രക്കിടെ ബസിൽ കുഴഞ്ഞുവീണത്.

ബസ് മെട്രോ സ്റ്റേഷൻ കഴിഞ്ഞ ഉടനെയാണ് സംഭവം. ആലുവ–-മേയ്ക്കാട് റൂട്ടിൽ ഓടുന്ന കെഎൽ 50 5253 സിറ്റിസൺ ഡീലക്സ് ബസിലെ ജീവനക്കാരും സഹയാത്രക്കാരും ചേര്‍ന്ന് സുധാകരന്‍പിള്ളയെ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിൽ എത്തുമ്പോൾ ബോധരഹിതനായിരുന്ന സുധാകരൻപിള്ള കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാൽ രക്ഷപ്പെട്ടു.

കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ച ബസ് ജീവനക്കാർക്കും ആശുപത്രി ജീവനക്കാർക്കും നന്ദി പറഞ്ഞാണ് സുധാകരൻപിള്ളയും കനറാ ബാങ്ക് ജീവനക്കാരിയായിരുന്ന ഭാര്യ ശോഭനയും മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202928/the-private-bus-staff-rescued-the-passenger-who-got-confused-during-the-bus-journey)