---
title: "#drivingtest  | ഡ്രൈവിങ്‌ ടെസ്‌റ്റ്‌  രണ്ടാംദിവസവും മുടങ്ങി"
english_title: "The #drivingtest was #suspended on the #second #day as #well"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202932/the-drivingtest-was-suspended-on-the-second-day-as-well"
published_at: "2024-05-04T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66358ab5113c0_test.jpg"
keywords: []
---

# #drivingtest  | ഡ്രൈവിങ്‌ ടെസ്‌റ്റ്‌  രണ്ടാംദിവസവും മുടങ്ങി

> **Lead Summary:** **കൊച്ചി : ** ഡ്രൈവിങ്‌ പരീക്ഷാ പരിഷ്‌കരണം അശാസ്‌ത്രീയമാണെന്ന്‌ ആരോപിച്ച്‌ ഡ്രൈവിങ്‌ സ്‌കൂളുകൾ നടത്തുന്ന ബഹിഷ്‌കരണം രണ്ടാംദിവസമായ വെള്ളിയാഴ്‌ചയും തുടർന്നു.

## Article Content

**കൊച്ചി : ** ഡ്രൈവിങ്‌ പരീക്ഷാ പരിഷ്‌കരണം അശാസ്‌ത്രീയമാണെന്ന്‌ ആരോപിച്ച്‌ ഡ്രൈവിങ്‌ സ്‌കൂളുകൾ നടത്തുന്ന ബഹിഷ്‌കരണം രണ്ടാംദിവസമായ വെള്ളിയാഴ്‌ചയും തുടർന്നു.

ഇതുമൂലം ഡ്രൈവിങ്‌ ടെസ്‌റ്റുകൾ ജില്ലയിൽ ഒരിടത്തും നടന്നില്ല. എറണാകുളം, മൂവാറ്റുപുഴ റീജണൽ ആർടിഒ ഓഫീസിനുകീഴിലും ഏഴ്‌ സബ്‌ ആർടിഒയ്‌ക്കു കീഴിലുമുള്ള കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ടെസ്‌റ്റ്‌ നടന്നില്ല.

വെള്ളി രാവിലെ കാക്കനാട്‌ ടെസ്‌റ്റ്‌ ഗ്രൗണ്ടിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ ടെസ്‌റ്റിനുള്ള 30 പേരുടെ ലിസ്‌റ്റുമായി എത്തിയെങ്കിലും ഡ്രൈവിങ്‌ സ്‌കൂളുകാർ സഹകരിക്കാതിരുന്നതിനാൽ പരീക്ഷാർഥികൾ എത്തിയില്ല.

അശാസ്‌ത്രീയമായ ചില പരിഷ്‌കാരങ്ങൾ പിൻവലിക്കുക, പുതിയ സർക്കുലർപ്രകാരമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താതെ ടെസ്‌റ്റുകൾ പുതിയ രീതിയിൽ നടത്തരുത്‌ എന്നീ ആവശ്യങ്ങളാണ്‌ ഡ്രൈവിങ്‌ സ്‌കൂളുകളുടെ സംയുക്ത സമരസമിതി ഉന്നയിക്കുന്നത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202932/the-drivingtest-was-suspended-on-the-second-day-as-well)