---
title: "#fire | തീപിടിത്ത ഭീഷണിയുയര്‍ത്തി ന​ഗരസഭയ്ക്കടുത്തെ പ്ലാസ്റ്റിക്‌ മാലിന്യക്കൂമ്പാരം"
english_title: "A #pile of #plastic #garbage near the #city hall is #threatening to #catch #fire"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202929/a-pile-of-plastic-garbage-near-the-city-hall-is-threatening-to-catch-fire"
published_at: "2024-05-04T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66358955cc297_fire.jpg"
keywords: []
---

# #fire | തീപിടിത്ത ഭീഷണിയുയര്‍ത്തി ന​ഗരസഭയ്ക്കടുത്തെ പ്ലാസ്റ്റിക്‌ മാലിന്യക്കൂമ്പാരം

> **Lead Summary:** **തൃക്കാക്കര : ** തീപിടിത്ത ഭീഷണിയുയര്‍ത്തി തൃക്കാക്കര ന​ഗരസഭയ്ക്കടുത്തെ പ്ലാസ്റ്റിക്‌ മാലിന്യക്കൂമ്പാരം.

## Article Content

**തൃക്കാക്കര : ** തീപിടിത്ത ഭീഷണിയുയര്‍ത്തി തൃക്കാക്കര ന​ഗരസഭയ്ക്കടുത്തെ പ്ലാസ്റ്റിക്‌ മാലിന്യക്കൂമ്പാരം.

തൃക്കാക്കര സഹകരണ ആശുപത്രിക്കും കലക്ടറേറ്റിനും സമീപമാണിത്. തീപിടിത്ത ഭീഷണിയുള്ളതായി പലരും ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാന്‍ ന​ഗരസഭാ ആരോ​ഗ്യവിഭാ​ഗം തയ്യാറായില്ല.

തുതിയൂരിലെ പ്ലാസ്റ്റിക്‌ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതിനെത്തുടർന്ന് മാലിന്യങ്ങൾ നീക്കംചെയ്യാൻ ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ, നഗരസഭ വാർഡുകളിൽനിന്ന് സംഭരിച്ച് കൊണ്ടുവന്ന പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ തരംതിരിച്ച് ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്.

പ്ലാസ്റ്റിക്‌ നീക്കം ചെയ്യേണ്ട സ്വകാര്യ കരാറുകാരൻ ഒരു മാസമായി നഗരസഭയിൽ എത്തിയിട്ട്. കൊച്ചി കോര്‍പ്പറേഷനേക്കാള്‍ കൂടിയ തുകയ്ക്കാണ് തൃക്കാക്കര നഗരസഭ പ്ലാസ്റ്റിക്‌ മാലിന്യ സംസ്കരണ ചുമതല സ്വകാര്യ ഏജൻസിക്ക് നല്‍കിയത്.

പ്ലാസ്റ്റിക്‌ സംസ്കരണത്തിൽ വീഴ്ചവരുത്തിയ സ്വകാര്യ ഏജൻസിയെ മാറ്റി, മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202929/a-pile-of-plastic-garbage-near-the-city-hall-is-threatening-to-catch-fire)