#Muvatupuzha | ആയിരക്കണക്കിന്‌ രോഗികൾക്ക്‌ ആശ്രയമാകുകയാണ്‌ മൂവാറ്റുപുഴ ജനറൽ ആശുപത്രി

#Muvatupuzha | ആയിരക്കണക്കിന്‌ രോഗികൾക്ക്‌ ആശ്രയമാകുകയാണ്‌ മൂവാറ്റുപുഴ ജനറൽ ആശുപത്രി
Apr 15, 2024 09:51 AM | By Amaya M K

മൂവാറ്റുപുഴ : (piravomnews.in) ആയിരക്കണക്കിന്‌ രോഗികൾക്ക്‌ ആശ്രയമാകുകയാണ്‌ മൂവാറ്റുപുഴ ജനറൽ ആശുപത്രി.

ജില്ലയുടെ കിഴക്കൻ മേഖലയിൽ ഏറ്റവും കൂടുതൽ രോഗികളെത്തുന്ന ആശുപത്രിയാണിത്. എൽഡിഎഫ്‌ സർക്കാർ ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. മരുന്നുലഭ്യതയും ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനവും ഉറപ്പാക്കി.

ഇടുക്കി ജില്ലക്കാർക്കുൾപ്പെടെ ആശ്രയമായ ജനറൽ ആശുപത്രിയിൽ ഡയാലി‌സിസ് യൂണിറ്റ് പ്രവർത്തനസജ്ജമാക്കി. ഏഴുകോടി രൂപ ചെലവില്‍ അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചു. പുതുതായി ഒപി വിഭാഗം കെട്ടിടവും തുറന്നു.

നാലുകോടി ചെലവഴിച്ച് മണ്ഡലത്തിലെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ്‌ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്‌. പണ്ടപ്പിള്ളി പിഎച്ച്സിയെ മികച്ച നിലവാരമുള്ളതാക്കി മാറ്റാനായതും സംസ്ഥാന സർക്കാരിന്റെ നേട്ടമാണ്.

മണ്ഡലത്തിലെ സർക്കാർ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി. സ്കൂളുകൾക്ക് ലാപ്ടോപ്പും സ്‌കൂൾ ബസും നൽകി. പ്രധാന റോഡുകളും ഗ്രാമീണ റോഡുകളും നിലവാരമുള്ളവയാക്കി. നഗരവികസനം, ബൈപാസ് നിർമാണം എന്നിവ യാഥാർഥ്യമാക്കാൻ തുക അനുവദിച്ചെങ്കിലും പൂർത്തിയാക്കാൻ മാത്യു കുഴൽനാടൻ എംഎൽഎ തയ്യാറാകാത്തതിനാൽ പദ്ധതി നിശ്ചലാവസ്ഥയിലാണ്.

ഡീൻ കുര്യാക്കോസ് എംപി മൂവാറ്റുപുഴയിൽ പ്രധാന പദ്ധതികൾ യാഥാർഥ്യമാക്കിയില്ലെന്ന്‌ ആക്ഷേപമുണ്ട്‌. സ്വന്തം നാടായ പൈങ്ങോട്ടൂർ പഞ്ചായത്തിൽപ്പോലും പുതിയ പദ്ധതികൾ നടപ്പാക്കാൻ ഡീൻ കുര്യാക്കോസിനായില്ല.

പൈങ്ങോട്ടൂർ ബസ്‌സ്റ്റാൻഡിനായി 17 ലക്ഷം വാഗ്ദാനം ചെയ്തെങ്കിലും പദ്ധതി തുടങ്ങിയില്ല. 2018ൽ പ്രളയത്തിൽ തകർന്ന ആയവന പഞ്ചായത്തിലെ കടുമ്പിടി തൂക്കുപാലത്തിനുപകരം കോൺക്രീറ്റ് പാലം നിർമിക്കാമെന്ന വാഗ്ദാനവും നിറവേറ്റിയില്ല.

എംപിയും എംഎൽഎയും നാട്ടുകാരുടെ യോഗം വിളിച്ചാണ് ഉറപ്പുനൽകിയത്. പഞ്ചായത്തിലെ രണ്ട്, 12 വാർഡുകളിലെ കടുമ്പിടി, തോട്ടഞ്ചേരി പ്രദേശങ്ങളെ ബന്ധിപ്പിച്ച് പ്രധാനമന്ത്രിയുടെ സടക് യോജനയിൽപ്പെടുത്തി കാളിയാർ പുഴയ്ക്കുകുറുകെ കോൺക്രീറ്റ് പാലം നിർമിക്കാമെന്ന്‌ വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിച്ചു.

നിലവിൽ പുഴയ്‌ക്ക്‌ കുറുകെയുള്ള തൂക്കുപാലം പുനർനിർമിക്കാൻ റീ ബിൽഡ് കേരളയിൽപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ച 1.70 ലക്ഷം രൂപ ഇതോടെ നഷ്ടമായി. ആവോലി പഞ്ചായത്തിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന് വാഹനം വാഗ്ദാനം ചെയ്‌തെങ്കിലും നടപ്പായില്ല.

മലയോര കാർഷിക മേഖലയായ മൂവാറ്റുപുഴയിൽ കൃഷിക്കാരന് മികച്ച വിളവും ലാഭവുമുണ്ടാക്കാൻ പദ്ധതികൾ നടപ്പാക്കുമെന്നതും പാഴ്‌വാക്കായി.

രാജ്യത്ത് മികച്ച ഭൗതിക സൗകര്യങ്ങളും സേവനങ്ങളുമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ പണ്ടപ്പിള്ളി പിഎച്ച്‌സി ഇടംപിടിച്ചു. നാഷണൽ ക്വാളിറ്റി അഷ്വറൻസ്‌ സ്റ്റാൻഡേർഡ്‌സ്‌ സർട്ടിഫിക്കറ്റ് 2022ൽ പണ്ടപ്പിള്ളി പിഎച്ച്‌സിക്ക്‌ ലഭിച്ചു.

#Muvatupuzha #General #Hospital is #relied upon by #thousands of #patients

Next TV

Related Stories
#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി

Apr 28, 2024 07:41 PM

#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി

റോഡിന്റെ വശത്തു നിന്നിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ഹൈവേ പൊലീസ് എത്തി റോഡിൽ നിന്നു ബസ്സുകൾ...

Read More >>
 #bangles | കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികൾ ഉടമയ്ക്ക് നൽകി

Apr 28, 2024 06:05 AM

#bangles | കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികൾ ഉടമയ്ക്ക് നൽകി

അത്താണിയിലുണ്ടായ വാഹനാപകടത്തിനിടെ ബേബിയുടെ കയ്യിൽനിന്ന്‌ ഊരിപ്പോയതാണ് വള. പൊലീസിന്റെ സാന്നിധ്യത്തിൽ വിദ്യാർഥികൾ ആഭരണം ഉടമയ്ക്ക്...

Read More >>
#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

Apr 27, 2024 09:34 AM

#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

തുടർന്നു ലീന പനമ്പിള്ളിനഗറിൽത്തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം...

Read More >>
#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

Apr 27, 2024 09:10 AM

#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

പലരും വോട്ട്‌ ചെയ്യാതെ മടങ്ങി. 113–-ാംബൂത്തിൽ തുടക്കത്തിൽത്തന്നെ യന്ത്രം തകരാറിലായി. 885–--ാംക്രമനമ്പറുകാരൻ വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ യന്ത്രം...

Read More >>
#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ  69.42 ശതമാനം

Apr 27, 2024 09:05 AM

#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ 69.42 ശതമാനം

71.38 ശതമാനം പുരുഷന്മാരും 67.87 ശതമാനം സ്‌ത്രീകളും 32.25 ശതമാനും ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട്‌...

Read More >>
#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

Apr 27, 2024 08:58 AM

#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

ഫാ. വർഗീസ് പൈനാടത്ത്, ഫാ. എബ്രഹാം ചെമ്പോത്തുകുടി, ഫാ. യൽദോ തൈപറമ്പിൽ, സെക്രട്ടറി നിബു കുര്യൻ അമ്പൂക്കൻ, ഇ എ ജേക്കബ് ഈരാളിൽ എന്നിവരും ഇടവകാംഗങ്ങളും...

Read More >>
Top Stories