---
title: " #bangles | കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികൾ ഉടമയ്ക്ക് നൽകി"
english_title: "The #students gave the two #Pawan #bangles that were thrown away to the #owner"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/201651/the-students-gave-the-two-pawan-bangles-that-were-thrown-away-to-the-owner"
published_at: "2024-04-28T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662d9a3e7a6b5_bangle.jpg"
keywords: []
---

#  #bangles | കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികൾ ഉടമയ്ക്ക് നൽകി

> **Lead Summary:** **നെടുമ്പാശേരി : ** കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികളായ റാഷിദും ഹാഷിമും പൊലീസിലേൽപ്പിച്ചു.

## Article Content

**നെടുമ്പാശേരി : ** കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികളായ റാഷിദും ഹാഷിമും പൊലീസിലേൽപ്പിച്ചു.

അത്താണി സിഗ്നൽ ജങ്ഷന് സമീപത്തുനിന്നാണ് പാനായിക്കുളം സ്വദേശികളായ റാഷിദിനും ഹാഷിമിനും വള കിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാ‌ട്‌ പൊലീസിൽ ഏൽപ്പിച്ചു.പൊലീസ് അന്വേഷണത്തിൽ ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണ് വളയെന്ന് മനസ്സിലായി.

അത്താണിയിലുണ്ടായ വാഹനാപകടത്തിനിടെ ബേബിയുടെ കയ്യിൽനിന്ന്‌ ഊരിപ്പോയതാണ് വള. പൊലീസിന്റെ സാന്നിധ്യത്തിൽ വിദ്യാർഥികൾ ആഭരണം ഉടമയ്ക്ക് കൈമാറി.

വിദ്യാർഥികൾക്കും പൊലീസിനും ബേബി നന്ദി പറഞ്ഞു. ഇൻസ്പെക്ടർ ആർ കുമാർ, എസ് ഐ സന്തോഷ്‌കുമാർ, എഎസ്ഐമാരായ ഷാനവാസ്, ഷാജൻ, ദീപ എന്നിവരും സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/201651/the-students-gave-the-two-pawan-bangles-that-were-thrown-away-to-the-owner)