---
title: "#accident | കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു"
english_title: "#Pedestrian #killed by #car"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/201804/pedestrian-killed-by-car"
published_at: "2024-04-28T20:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e5feecb6a7_car.jpg"
keywords: []
---

# #accident | കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

> **Lead Summary:** മലപ്പുറം: ‌എടപ്പാളിൽ കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. അയിലക്കാട് സ്വദേശി അഹമ്മദ് ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

## Article Content

മലപ്പുറം: ‌എടപ്പാളിൽ കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. അയിലക്കാട് സ്വദേശി അഹമ്മദ് ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. അതേസമയം , കൊട്ടാരക്കര വെങ്കലം ഭാഗം സ്വദേശി 21 വയസുള്ള ദേവനാഥ് ആണ് മരിച്ചത്.

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വെങ്കലം ഭാഗം സ്വദേശി അനന്ദുവിനെ ഗുരുതര പരിക്കോടെ തിരുവന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര-പുത്തൂർ റോഡിൽ കോട്ടാത്തല പത്തടിയിൽ ഇന്നല രാത്രി 11 മണിയോടെ ആയിരുന്നു അപകടം.

ബൈക്കിൽ പിക്കപ്പ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ദേവനാഥനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/201804/pedestrian-killed-by-car)