#Dairyfarmer | കൊടിയ വേനൽ ചെലവുകൾ ഇരട്ടി ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ

#Dairyfarmer | കൊടിയ വേനൽ ചെലവുകൾ ഇരട്ടി ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ
Apr 10, 2024 01:10 PM | By Amaya M K

മൂവാറ്റുപുഴ : (piravomnews.in) പൊള്ളുന്ന വേനലിൽ പരിപാലനച്ചെലവ് മൂന്നിരട്ടിയാകുകയും പാൽ ഉൽപാദനം 40% വരെ കുറയുകയും ചെയ്തതോടെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ.

പച്ചപ്പുല്ല് കിട്ടാനില്ലാത്ത സ്ഥിതിയാണ് കൂടുതൽ പ്രതിസന്ധി തീർക്കുന്നത്. പറമ്പിൽ പുല്ല് കിട്ടാനില്ലാത്തതു മാത്രമല്ല, ക്ഷീര കർഷകർ കൃഷി ചെയ്തിരുന്ന തീറ്റപ്പുല്ലും ഉണങ്ങി. പൈനാപ്പിൾ ഇലയാണ് കിഴക്കൻ മേഖലയിൽ ക്ഷീര കർഷകർ പശുവിനു തീറ്റയായി നൽകുന്നത്.

ഇതിന്റെ വിലയും ഇരട്ടിയായി. കിലോഗ്രാമിന് 1.15 രൂപയായിരുന്ന വില 2.30 വരെയായി ഉയർന്നു. കാലിത്തീറ്റ വില 1600 രൂപയിലേക്ക് കുതിക്കുകയാണ്.

വേനൽച്ചൂടിനെ പ്രതിരോധിക്കാൻ തൊഴുത്തുകളിൽ കർഷകർ നടത്തുന്ന ക്രമീകരണങ്ങൾക്കും വലിയ തുക വേണം.ഇതിനിടയിലാണ് പാൽ ഉൽപാദനം കുറയുന്നത്.

പശു ഫാമുകളിൽ‌ താപനില ഉയരാതെ സൂക്ഷിക്കാൻ ഹെവി ഡ്യൂട്ടി എക്സോസ്റ്റ് ഫാനും തൊഴുത്തിന്റെ മേൽക്കൂര തണുപ്പിക്കാൻ വെള്ളം സ്പ്രേ ചെയ്യുന്ന സ്പ്രിൻക്ലർ സ്ഥാപിക്കാനും വലിയ തുക ചെലവാക്കിയിട്ടും 20% മുതൽ 25% വരെ പാൽ ഉൽപാദനം കുറഞ്ഞിട്ടുണ്ടെന്നു കർഷകർ പറയുന്നു.

എന്നാൽ ഇത്തരം സൗകര്യങ്ങൾ ഇല്ലാത്ത സാധാരണ തൊഴുത്തുകളിൽ പശുക്കളെ അടുത്തടുത്ത് കെട്ടിയിടുമ്പോൾ ചൂട് വർധിക്കുന്നു.

#Dairy #farmers in dire #straits as #summer costs #double

Next TV

Related Stories
#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി

Apr 28, 2024 07:41 PM

#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി

റോഡിന്റെ വശത്തു നിന്നിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ഹൈവേ പൊലീസ് എത്തി റോഡിൽ നിന്നു ബസ്സുകൾ...

Read More >>
 #bangles | കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികൾ ഉടമയ്ക്ക് നൽകി

Apr 28, 2024 06:05 AM

#bangles | കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികൾ ഉടമയ്ക്ക് നൽകി

അത്താണിയിലുണ്ടായ വാഹനാപകടത്തിനിടെ ബേബിയുടെ കയ്യിൽനിന്ന്‌ ഊരിപ്പോയതാണ് വള. പൊലീസിന്റെ സാന്നിധ്യത്തിൽ വിദ്യാർഥികൾ ആഭരണം ഉടമയ്ക്ക്...

Read More >>
#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

Apr 27, 2024 09:34 AM

#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

തുടർന്നു ലീന പനമ്പിള്ളിനഗറിൽത്തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം...

Read More >>
#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

Apr 27, 2024 09:10 AM

#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

പലരും വോട്ട്‌ ചെയ്യാതെ മടങ്ങി. 113–-ാംബൂത്തിൽ തുടക്കത്തിൽത്തന്നെ യന്ത്രം തകരാറിലായി. 885–--ാംക്രമനമ്പറുകാരൻ വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ യന്ത്രം...

Read More >>
#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ  69.42 ശതമാനം

Apr 27, 2024 09:05 AM

#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ 69.42 ശതമാനം

71.38 ശതമാനം പുരുഷന്മാരും 67.87 ശതമാനം സ്‌ത്രീകളും 32.25 ശതമാനും ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട്‌...

Read More >>
#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

Apr 27, 2024 08:58 AM

#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

ഫാ. വർഗീസ് പൈനാടത്ത്, ഫാ. എബ്രഹാം ചെമ്പോത്തുകുടി, ഫാ. യൽദോ തൈപറമ്പിൽ, സെക്രട്ടറി നിബു കുര്യൻ അമ്പൂക്കൻ, ഇ എ ജേക്കബ് ഈരാളിൽ എന്നിവരും ഇടവകാംഗങ്ങളും...

Read More >>
Top Stories