#road | റോഡിൽ പൊടി ; രാൾ 10 മിനിറ്റ് നടന്നാൽ വസ്ത്രത്തിനു ചെമ്മണ്ണിന്റെയോ പാറപ്പൊടിയുടെയോ നിറമാകും

#road | റോഡിൽ പൊടി ; രാൾ 10 മിനിറ്റ് നടന്നാൽ വസ്ത്രത്തിനു ചെമ്മണ്ണിന്റെയോ പാറപ്പൊടിയുടെയോ നിറമാകും
Apr 10, 2024 01:02 PM | By Amaya M K

ആലുവ : (piravomnews.in) അശോകപുരം കൊച്ചിൻ ബാങ്ക്–മണലിമുക്ക് റോഡിലൂടെ ഇപ്പോൾ ഒരാൾ 10 മിനിറ്റ് നടന്നാൽ വസ്ത്രത്തിനു ചെമ്മണ്ണിന്റെയോ പാറപ്പൊടിയുടെയോ നിറമാകും.

ഇരുചക്രവാഹനത്തിൽ പോയാലും വലിയ വ്യത്യാസം ഉണ്ടാകില്ല. ജലജീവൻ പദ്ധതിക്കു പൈപ്പിടാൻ റോഡ് കുഴിച്ചതിന്റെയും അതു മൂടാൻ പാറപ്പൊടി ഇട്ടതിന്റെയും അനന്തര ഫലമാണ് ജനങ്ങൾ അനുഭവിക്കുന്നത്. 4 വർഷമായി തകർന്നു കിടക്കുന്ന റോഡിൽ അറ്റകുറ്റപ്പണിയോ ടാറിങ്ങോ നടത്തിയിട്ടുമില്ല.

എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്കു പോകുന്ന തിരക്കേറിയ റോഡാണിത്. ബിഎംബിസി നിലവാരത്തിൽ റോഡ് ടാർ ചെയ്യാൻ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 80 ലക്ഷം രൂപ അനുവദിച്ചിരുന്നു. പണി ടെൻഡർ ചെയ്തെങ്കിലും തുടങ്ങിയില്ല.

ഇതിനിടെ ജലജീവൻ പദ്ധതിക്കു പൈപ്പിടാൻ റോഡ് കുഴിച്ചു. പൈപ്പിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും അതു മൂടിയില്ല. കുഴി ക്രമേണ വലുതായി അപകടങ്ങൾ സൃഷ്ടിച്ചു. റോഡിലൂടെ വാഹനങ്ങൾക്കു സഞ്ചരിക്കാൻ പ്രയാസമായി.

ഇതിനിടെ കിൻഫ്ര വ്യവസായ പാർക്കിലേക്കു ശുദ്ധജലം കൊണ്ടുപോകാനുള്ള പൈപ്പിടൽ വിവാദമായതും റോഡ് പണിയെ ബാധിച്ചു. എടയപ്പുറത്തു നിന്നുള്ള പൈപ്പ് ലൈൻ ഈ റോഡിലൂടെയാണ് കിൻഫ്രയിലേക്കു പോകുന്നത്.

റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ രംഗത്തു വന്നെങ്കിലും നടപടി ഉണ്ടായില്ല. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പല ന്യായീകരണങ്ങളും നിരത്തി തടിതപ്പി.

#dust on the #road; If the resin goes on for 10 minutes, the #clothes will #turn red or #rock #dust

Next TV

Related Stories
#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി

Apr 28, 2024 07:41 PM

#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി

റോഡിന്റെ വശത്തു നിന്നിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ഹൈവേ പൊലീസ് എത്തി റോഡിൽ നിന്നു ബസ്സുകൾ...

Read More >>
 #bangles | കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികൾ ഉടമയ്ക്ക് നൽകി

Apr 28, 2024 06:05 AM

#bangles | കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികൾ ഉടമയ്ക്ക് നൽകി

അത്താണിയിലുണ്ടായ വാഹനാപകടത്തിനിടെ ബേബിയുടെ കയ്യിൽനിന്ന്‌ ഊരിപ്പോയതാണ് വള. പൊലീസിന്റെ സാന്നിധ്യത്തിൽ വിദ്യാർഥികൾ ആഭരണം ഉടമയ്ക്ക്...

Read More >>
#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

Apr 27, 2024 09:34 AM

#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

തുടർന്നു ലീന പനമ്പിള്ളിനഗറിൽത്തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം...

Read More >>
#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

Apr 27, 2024 09:10 AM

#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

പലരും വോട്ട്‌ ചെയ്യാതെ മടങ്ങി. 113–-ാംബൂത്തിൽ തുടക്കത്തിൽത്തന്നെ യന്ത്രം തകരാറിലായി. 885–--ാംക്രമനമ്പറുകാരൻ വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ യന്ത്രം...

Read More >>
#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ  69.42 ശതമാനം

Apr 27, 2024 09:05 AM

#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ 69.42 ശതമാനം

71.38 ശതമാനം പുരുഷന്മാരും 67.87 ശതമാനം സ്‌ത്രീകളും 32.25 ശതമാനും ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട്‌...

Read More >>
#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

Apr 27, 2024 08:58 AM

#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

ഫാ. വർഗീസ് പൈനാടത്ത്, ഫാ. എബ്രഹാം ചെമ്പോത്തുകുടി, ഫാ. യൽദോ തൈപറമ്പിൽ, സെക്രട്ടറി നിബു കുര്യൻ അമ്പൂക്കൻ, ഇ എ ജേക്കബ് ഈരാളിൽ എന്നിവരും ഇടവകാംഗങ്ങളും...

Read More >>
Top Stories