കുമളി : (piravomnews.in) അണക്കര എഴാം മൈയിലിൽ ചക്കുപള്ളം റോഡിൽ ബൈക്കിന് തീപിടിച്ച് ചക്കുപള്ളം കളങ്ങരയിൽ എബ്രഹാം ( തങ്കച്ചൻ )മരണപ്പെട്ടു പുലർച്ചെ ഏഴുമണിയോട് കൂടിയായിരുന്നു അപകടം.
അണക്കര മോൻ ഫോർട്ട് സ്കൂളിലെ ബസ് ജീവനക്കാരനാണ് മരണപ്പെട്ട തങ്കച്ചൻ. പുലർച്ചെ സ്കൂൾ ബസ്സിൽ പോകുവാനായി ചക്കുപള്ളത്തെ വീട്ടിൽ നിന്നും അണക്കരക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.
കുമളി പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
A #biker died after his #bike #caught #fire