കെയിൻസ്: ഓസ്‌ട്രേലിയയില്‍ മലയാളി നഴ്സ് അന്തരിച്ചു. തൊടുപുഴ കരിംകുന്നം, മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50) ആണ് ഓസ്‌ട്രേലിയയിലെ കെയ്ൻസില്‍ മരിച്ചത്.
മസ്തിഷ്കാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
കെയ്ൻസ് ഹോസ്പിറ്റലിലെ ഡയാലിസിസ് വിഭാഗം നഴ്‌സ് ആയിരുന്നു സിനോബി. അന്തിമ ശുശ്രൂഷകള്‍ സെൻറ് മൈക്കിള്‍ കത്തോലിക്കാ ദേവാലയത്തില്‍ നടക്കും. സംസ്കാരം 23ന് കെയ്ൻസ് ഗോർഡൻ വെയ്‌ലില്‍.
പുല്ലുവഴി മുണ്ടയ്ക്കല്‍ പരേതരായ ജോസ് ജോസഫ്, എല്‍സമ്മ ദമ്ബതികളുടെ പുത്രിയാണ്. മക്കള്‍: ജോ ഡേവിഡ്, ഒലിവിയ ഡേവിഡ്. സെജോയ് ജോസ് സഹോദരിയാണ്.
Malayali nurse passed away in Australia.