മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്; കേസിൽ കണ്ണൂർ സ്വദേശിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തു.

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്; കേസിൽ കണ്ണൂർ സ്വദേശിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തു.
Dec 26, 2024 04:20 PM | By Jobin PJ

ആലപ്പുഴ: ഓൺലൈൻ തട്ടിപ്പിലൂടെ യുവാവിന്‍റെ രണ്ടു ലക്ഷം തട്ടിച്ച കേസിൽ കണ്ണൂർ സ്വദേശിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തു. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി മുഖേനയാണ് തട്ടിപ്പു നടത്തിയത്. കണ്ണൂർ ചെറുതാഴം പഞ്ചായത്ത് ഒന്നാംവാർഡ് ഏഴിലോട് ഖദീജ മൻസിലിൽ എം കെ പി ഷമാനെ (34) യാണ് കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ചേർത്തല തെക്ക് പഞ്ചായത്ത് വേളംപറമ്പ് ശ്രീകാന്തിന്റെ അക്കൗണ്ടിൽ നിന്നാണ് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തത്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യിച്ച് ഇന്ത്യൻ രൂപ യു എസ് ഡോളറിലേക്കു മാറ്റിത്തരുന്ന ഇടനിലക്കാരാണെന്ന് വിശ്വസിപ്പിച്ചാണ് വിവിധ അക്കൗണ്ടുകളിലേക്ക് യുവാവിൽ നിന്നു പണം അയപ്പിച്ചത്. തുടർന്ന്, വിവരങ്ങളൊന്നും ലഭിക്കാതായതോടെയാണ് ശ്രീകാന്ത് അർത്തുങ്കൽ പൊലീസിൽ പരാതി നൽകിയത്. അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ സ്വദേശിയുടെ പേരിലുള്ള അക്കൗണ്ടുകളിലേക്കാണ് പണമെത്തിയതെന്നു കണ്ടെത്തി. ഈ അക്കൗണ്ടിൽ ആറു കോടിയോളം രൂപ വിവിധ അക്കൗണ്ടുകൾ വഴി എത്തിയതായും കണ്ടെത്തി. തുടർന്നാണ് ഷമാനെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. 

Fraud by a young woman met through a matrimonial site; Arthunkal police arrested a native of Kannur in the case.

Next TV

Related Stories
#Sexualassault | സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്

Dec 27, 2024 01:34 AM

#Sexualassault | സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്

നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ നടിയെ...

Read More >>
# kidnapp | പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കാട്ടില്‍ മണിയറയൊരുക്കി പീഡനം; കൊടുംക്രിമിനലിനെ സാഹസികമായി പിടികൂടി പോലീസ്.

Dec 27, 2024 01:26 AM

# kidnapp | പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കാട്ടില്‍ മണിയറയൊരുക്കി പീഡനം; കൊടുംക്രിമിനലിനെ സാഹസികമായി പിടികൂടി പോലീസ്.

കാട്ടില്‍ മനുഷ്യ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് സംഘം, പ്രദേശവാസികളുടെ സഹകരണത്തോടെ കയറി നടത്തിയ തെരച്ചിലിലാണ് ശരണിനെയും കുട്ടിയേയും...

Read More >>
#sedatives | ഹോട്ടലിലെത്തിച്ച്‌ മയങ്ങാനുള്ള മരുന്ന് കലക്കിയ വെള്ളം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ 26 കാരൻ അറസ്റ്റില്‍.

Dec 27, 2024 01:14 AM

#sedatives | ഹോട്ടലിലെത്തിച്ച്‌ മയങ്ങാനുള്ള മരുന്ന് കലക്കിയ വെള്ളം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ 26 കാരൻ അറസ്റ്റില്‍.

ഹോട്ടലിലേക്ക് എത്തിച്ച്‌ മയങ്ങാനുള്ള മരുന്ന് കലക്കിയ വെള്ളം നല്‍കി മയക്കി പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് അറസ്റ്റ്....

Read More >>
#murder | മകളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്യാനെത്തി; തർക്കം കൊലപാതകത്തിൽ കലാശിച്ചു

Dec 27, 2024 12:52 AM

#murder | മകളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്യാനെത്തി; തർക്കം കൊലപാതകത്തിൽ കലാശിച്ചു

അരൂക്കുറ്റി വടുതലയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഭാര്യാ പിതാവും മകനും അറസ്റ്റിലായി....

Read More >>
കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ സ്‌കൂട്ടര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരിക്ക്.

Dec 26, 2024 04:34 PM

കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ സ്‌കൂട്ടര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരിക്ക്.

സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ റോഡില്‍ നിന്ന കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു....

Read More >>
കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Dec 26, 2024 02:58 PM

കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ചങ്ങാടം ഉപയോഗിച്ച് വെള്ളത്തിൽ ഇറങ്ങിയപ്പോൾ മുങ്ങിപ്പോകുകയായിരുന്നു....

Read More >>
Top Stories