Mar 15, 2024 01:45 PM

പിറവം : (piravomnews.in) നഗരസഭ ഓഫിസിനുള്ളിൽ ഉപാധ്യക്ഷൻ കെ.പി.സലിം കയർത്തു സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതിപ്പെട്ട് നഗരസഭയിൽ ജീവനക്കാരുടെ പണിമുടക്ക്.

ബുധൻ ഉച്ചയ്ക്കു ശേഷം ഉണ്ടായ സംഭവത്തിന്റെ തുടർച്ചയായാണു ഇന്നലെ രാവിലെ ജീവനക്കാർ നഗരസഭ ഓഫിസിനു മുന്നിൽ സമരം നടത്തിയത്. ചർച്ചയെ തുടർന്നു സമരം പിൻവലിച്ചു. കളമ്പൂർ സ്വദേശി പൈലി ഏലിയാസിന്റെ വീടിന്റെ നികുതി ഒഴിവാക്കുന്നതു ബന്ധപ്പെട്ടുണ്ടായ തർക്കമാണു സംഭവത്തിനു തുടക്കം.

വൈകല്യമുള്ള ആളായതിനാൽ ഇദ്ദേഹത്തിന്റെ വീടിന്റെ നികുതി ഒഴിവായിരുന്നു. എന്നാൽ അടുത്തയിടെ നഗരസഭ പദ്ധതിയിൽ അറ്റകുറ്റപ്പണിക്കു തുക അനുവദിച്ചെങ്കിലും നേരത്തെ കുടിശികയുള്ള 1709 രൂപ നൽകേണ്ടിയിരുന്നു. 

പൈലിയുടെ ജീവിതാവസ്ഥ ശ്രദ്ധയിൽ പെട്ടതിനാൽ ഇൗ തുക തങ്ങൾ പിരിവെടുത്തു കുടിശിക തീർത്തതായി ജീവനക്കാർ പറഞ്ഞു.ഇതേ രീതിയിൽ എല്ലാവർക്കും പിരിവെടുത്തു കുടിശിക നൽകുമോ എന്നു ചോദിച്ചാണു ഉപാധ്യക്ഷൻ കയർത്തതെതെന്നാണു പരാതി. ഭരണസമിതിയിലെ ചില എൽഡിഎഫ് കൗൺസിലർമാർ കൂടി ഇടപെട്ടതോടെ ബഹളം രൂക്ഷമായി. 

#Complaint that#Piravam #municipality vice #chairman #abused; #Employees on #strike

Next TV

Top Stories










News Roundup