കവളങ്ങാട് : (piravomnews.in) പാൽക്കൂൺ കൃഷിയിൽ നൂറുമേനി വിളയിച്ച് നിർമല മോഹൻ. വാരപ്പെട്ടി മുൻ പഞ്ചായത്ത് പ്രസിഡന്റും ജനാധിപത്യ മഹിള അസോസിയേഷൻ കവളങ്ങാട് ഏരിയ പ്രസിഡന്റുമാണ് നിർമല.
പാൽക്കൂൺ കൃഷിയിൽ നല്ല വിളവ് ലഭിച്ചെന്ന് നിർമല പറഞ്ഞു. ഭർത്താവ് ടി പി മോഹനനും കൃഷിയിൽ സഹായിക്കാറുണ്ടെന്നും അവർ പറഞ്ഞു. പ്രത്യേകം തയ്യാറാക്കിയ ഷെഡിലായിരുന്നു കൃഷി. മറ്റൊരു ഷെഡിൽ ചിപ്പിക്കൂൺ കൃഷിയുമുണ്ട്.
വാരപ്പെട്ടി പഞ്ചായത്ത് കൃഷി ഓഫീസർ സൗമ്യ സണ്ണി, വാർഡ് മെമ്പർ എം എസ് ബെന്നി എന്നിവർ ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എൻ ആർ സജീവൻ, വാരപ്പെട്ടി സഹകരണ ബാങ്ക് ബോർഡംഗം ഇ എം അജാസ്, സിപിഐ എം എട്ടാംമൈൽ ബ്രാഞ്ച് സെക്രട്ടറി പി എസ് പ്രദീഷ് എന്നിവർ പങ്കെടുത്തു.
#Nirmala #Mohan has grown 100 in #Palcoon #farming