---
title: "#Complaint | എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി"
english_title: "#Complaint that the #ambulance driver was #brutally #beaten in #Ernakulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202127/complaint-that-the-ambulance-driver-was-brutally-beaten-in-ernakulam"
published_at: "2024-04-30T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66309826937ef_police.jpg"
keywords: []
---

# #Complaint | എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

> **Lead Summary:** **കൊച്ചി:** എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. 

## Article Content

**കൊച്ചി:** എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. 

കണ്ടെയ്നർ റോഡ് ടോൾബൂത്തിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. കണ്ടെയ്നർ റോഡ് ടോൾ ബൂത്തിന് സമീപം ആംബുലൻസ് സർവീസ് നടത്തുന്ന സ്ഥാപനത്തിലെ ഡ്രൈവറായ അപ്പുവിനാണ് മർദ്ദിനമേറ്റത്.

ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ മുളവുകാട് പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി ആനവാതിൽ ഇ.എസ്.ഐ ആശുപത്രിക്ക് സമീപം അപകടം നടന്നതായി വിവരം ലഭിച്ചു.

സംഭവസ്ഥലത്തേക്ക് എത്തിയ ആംബുലൻസ് ഡ്രൈവറെ ഏതാനും പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.

അപകട സ്ഥലത്ത് കൃത്യസമയത്ത് എത്തിയില്ലെന് ആരോപിച്ചായിരുന്നു മർദ്ദിനം. എന്നാൽ പ്രദേശത്ത് അപകടത്തിൽപ്പെട്ടവരോ വാഹനമോ ഉണ്ടായിരുന്നില്ലെന്ന് അപ്പു പറയുന്നു.

വാക്കുതർക്കത്തിന് ശേഷം ദേശീയപാത കൺട്രോൾ റൂമിൽ നിന്ന് പുറത്താക്കുകയും ക്രൂരമായി മർദ്ദിച്ചെന്നുമാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ മുളവുകാട് പോലീസ് കേസെടുത്തു. കഴുത്തിനും നെഞ്ചിനും തലയ്ക്കും പരിക്കേറ്റ അപ്പു എറണാകുളം ഗവൺമെൻറ് ആശുപത്രിയിലും പിന്നീട് പറവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202127/complaint-that-the-ambulance-driver-was-brutally-beaten-in-ernakulam)