#bodyfound | കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം പുഴയിൽ കണ്ടെത്തി

#bodyfound | കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം പുഴയിൽ കണ്ടെത്തി
Apr 30, 2024 10:31 AM | By Amaya M K

തൃശ്ശൂർ: ( piravomnews.in ) ‌കാഞ്ഞാണിയിൽ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം പാലാഴിയിൽ കാക്കമാട് പ്രദേശത്ത് പുഴയിൽ കണ്ടെത്തി.

മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഐ.ഡി. കാർഡ് പോലീസിനു ലഭിച്ചു.

ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാതായത്. ഇത് സംബന്ധിച്ച് യുവതിയുടെ ഭർത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖിൽ പോലീസിൽ പരാതി നൽകിയിരുന്നു.

കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭർത്താവിൻ്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാഞ്ഞാണിയിലെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് പറയുന്നു.

രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ച നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടത്.

ഇതിന് സമീപത്തു നിന്ന് ലഭിച്ച ബാഗിൽ നിന്ന് യുവതിയുടെ ഐഡി കാർഡ് ലഭിച്ചു. അന്തിക്കാട് എസ് ഐ പ്രവീണിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫയർഫോഴ്സ് എത്തിയാൽ മൃതദേഹം കരക്ക് കയറ്റാനുള്ള നടപടികൾ ആരംഭിക്കും.

The #bodies of the #missing #mother and #child were #found in the #river

Next TV

Related Stories
#bodyfound | തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

May 21, 2024 02:14 PM

#bodyfound | തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഇയാൾ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമൺ കടവിൽ നിന്നാണ്, ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്...

Read More >>
#ksrtc | ഭാര്യയുമായി കുടുംബവഴക്ക് ; യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക്‌ ചാടി

May 21, 2024 02:00 PM

#ksrtc | ഭാര്യയുമായി കുടുംബവഴക്ക് ; യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക്‌ ചാടി

എന്നാൽ, കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിൽ ഇറക്കാമെന്ന് ബസ് ജീവനക്കാർ അറിയിച്ചു. എന്നാൽ, ഇതിനിടെ ഇയാൾ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു....

Read More >>
#Accident | കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടിടങ്ങളിലായി ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

May 21, 2024 01:52 PM

#Accident | കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടിടങ്ങളിലായി ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് കാര്‍, രണ്ട് ബൈക്ക്, ഒരു ഓട്ടോറിക്ഷ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്....

Read More >>
#FoodPoison | ചപ്പാത്തി കഴിച്ച് രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ; ഹോട്ടൽ അടച്ചുപൂട്ടി

May 21, 2024 01:39 PM

#FoodPoison | ചപ്പാത്തി കഴിച്ച് രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ; ഹോട്ടൽ അടച്ചുപൂട്ടി

തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗമാണ് ഹോട്ടൽ പൂട്ടാൻ നിർദ്ദേശം നൽകിയത്. ഹോട്ടലിന് നഗരസഭയുടെ ലൈസൻസും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസൻസ് ഇല്ലായിരുന്നു....

Read More >>
#death | വീടിന്‍റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

May 21, 2024 01:36 PM

#death | വീടിന്‍റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

ഇതോടെ പഴയ വീട് പൊളിക്കുന്ന പ്രവൃത്തി നിവൃത്തി നിര്‍ത്തിവച്ചു. ഈ ഭാഗങ്ങള്‍ മഴ ശക്തിപ്പെട്ടതോടെ കുതിര്‍ന്നുപോകാൻ...

Read More >>
Top Stories