---
title: "#Ilanji | ശബ്ദസന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയറുമായി ഇലഞ്ഞി വിസാറ്റ് എൻജിനിയറിങ് കോളജിലെ വിദ്യാർഥികൾ"
english_title: "#Students of #Ilanji #Visat #Engineering #College with #wheelchairs that move through #voice #messages"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202071/students-of-ilanji-visat-engineering-college-with-wheelchairs-that-move-through-voice-messages"
published_at: "2024-04-30T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630756606cca_wheelchair.jpg"
keywords: []
---

# #Ilanji | ശബ്ദസന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയറുമായി ഇലഞ്ഞി വിസാറ്റ് എൻജിനിയറിങ് കോളജിലെ വിദ്യാർഥികൾ

> **Lead Summary:** **കൂത്താട്ടുകുളം :** ശബ്ദസന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയറുമായി ഇലഞ്ഞി വിസാറ്റ് എൻജിനിയറിങ് കോളജിലെ വിദ്യാർഥികൾ.

## Article Content

**കൂത്താട്ടുകുളം :** ശബ്ദസന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയറുമായി ഇലഞ്ഞി വിസാറ്റ് എൻജിനിയറിങ് കോളജിലെ വിദ്യാർഥികൾ.

മൂന്നാംവർഷ വിദ്യാർഥികളായ കെ ആർ ഭാഗ്യരാജ്, എം അക്ഷയ് കൃഷ്ണൻ, സി സ്നേഹ എന്നിവരാണ് വീൽചെയർ നിർമിച്ചത്. അധ്യാപകരായ ഡോ. ടി ഡി സുബാഷ്, കെ ഹിമ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.

20,000 രൂപയാണ് നിർമാണച്ചെലവ്. കാറിന്റെ പഴയ വൈപ്പർ മോട്ടറുകളാണ് ചലനത്തിന് സഹായിക്കുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വീര്‍ചെയറില്‍ ശബ്ദം കൺട്രോൾ യൂണിറ്റിൽ എത്തിക്കുന്നതിന് മൈക്കുണ്ട്.

സംസാരശേഷി ഇല്ലാത്തവർക്കായി ആക്സിലറോ മീറ്റർ സെൻസർ ഉപയോഗിച്ച് ചലിപ്പിക്കാവുന്ന വീൽചെയർ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവർ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202071/students-of-ilanji-visat-engineering-college-with-wheelchairs-that-move-through-voice-messages)