---
title: "#removed | തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നീക്കംചെയ്തു"
english_title: "#Election #campaign #materials have been #removed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202063/election-campaign-materials-have-been-removed"
published_at: "2024-04-30T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663071b193bc0_removed.jpg"
keywords: []
---

# #removed | തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നീക്കംചെയ്തു

> **Lead Summary:** **തൃക്കാക്കര : ** എറണാകുളം ലോക്‍സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ ജെ ഷൈനിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃക്കാക്കര മണ്ഡലത്തിൽ സ്ഥാപിച്ച അലങ്കാര സാമഗ്രികൾ, പോസ്റ്റര്‍, കൊടി, തോരണം, ഹോർഡിങ്ങ്, ബോർഡ് എന്നിവ നീക്കം ചെയ്തു.

## Article Content

**തൃക്കാക്കര : ** എറണാകുളം ലോക്‍സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ ജെ ഷൈനിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃക്കാക്കര മണ്ഡലത്തിൽ സ്ഥാപിച്ച അലങ്കാര സാമഗ്രികൾ, പോസ്റ്റര്‍, കൊടി, തോരണം, ഹോർഡിങ്ങ്, ബോർഡ് എന്നിവ നീക്കം ചെയ്തു.

എഴുത്തുകളും പോസ്റ്ററുകളും നീക്കി എൽഡിഎഫ് പ്രവർത്തകർ മതിലുകൾ വൈറ്റ് വാഷ് ചെയ്തു. തൃക്കാക്കര വെസ്റ്റിലെ ഓലിയുഴിയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി സി പി സാജൽ നേതൃത്വം നൽകി.

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ ഹക്കീം അലിയാർ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി സി എം അലി, ഡിവൈഎഫ്ഐ മേഖല പ്രസിഡ​ന്റ് ലുക്മാനുൽ ഹക്കീം എന്നിവർ ഭാ​ഗഭാക്കായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202063/election-campaign-materials-have-been-removed)