#MVDevan | എം വി ദേവന്റെ സ്മരണകൾ ഉണർത്തി ‘ദേവയാനം’ ചിത്രപ്രദർശനത്തിന്‌ തുടക്കം

#MVDevan | എം വി ദേവന്റെ സ്മരണകൾ ഉണർത്തി ‘ദേവയാനം’ ചിത്രപ്രദർശനത്തിന്‌ തുടക്കം
Apr 30, 2024 10:14 AM | By Amaya M K

കൊച്ചി : (piravomnews.in) ചിത്രകാരനും ശിൽപ്പിയും കലാചിന്തകനുമായിരുന്ന എം വി ദേവന്റെ സ്മരണകൾ ഉണർത്തി ‘ദേവയാനം’ ചിത്രപ്രദർശനത്തിന്‌ തുടക്കം.

മുപ്പത്തിനാല്‌ കലാകാരൻമാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ ചിത്ര–-ശിൽപ്പ പ്രദർശനത്തിന്‌ മഹാകവി ജി സ്മാരക സാംസ്കാരിക കേന്ദ്രത്തിലാണ്‌ തുടക്കമായത്‌.

ടി കലാധരൻ, അക്കിത്തം നാരായണൻ, പി ഗോപിനാഥ്‌, കെ കെ ശശി, ജി രാജേന്ദ്രൻ, ബിനുരാജ്‌ കലാപീഠം തുടങ്ങിയ കലാകാരൻമാരുടെ ചിത്രങ്ങളാണ്‌ എം വി ദേവന്‌ ആദരമർപ്പിച്ച്‌ ഒരുക്കിയിട്ടുള്ളത്‌. ബാലൻ നമ്പ്യാർ ഒരുക്കിയ, തെയ്യത്തിന്റെ മുടിയെ സൂചിപ്പിക്കുന്ന ശിൽപ്പവും ഗ്യാലറിയിൽ കാണാം.

മെയ്‌ ഏഴിന്‌ പ്രദർശനം സമാപിക്കും. ചിത്രപ്രദർശനം മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. ഏഷ്യൻ ആർട്സ് സെന്ററും പൗർണമി ആർട്ട്‌ ഗ്യാലറിയും ചേർന്ന്‌ ഏർപ്പെടുത്തിയ മൂന്നാമത് എം വി ദേവൻ പുരസ്കാരം കലാനിരൂപകനും ചിത്രകാരനും കവിയുമായ എം രാമചന്ദ്രന് മേയർ സമ്മാനിച്ചു.

കൊച്ചി കോർപറേഷന്റെ കീഴിലുള്ള ആർട്ട്സ് സ്പേസ് കൊച്ചിയുടെയും ലളിതകലാ അക്കാദമിയുടെയും സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ഡോ. മഹേഷ്‌ മംഗലാട്ട്‌ അധ്യക്ഷനായി. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് മുഖ്യാതിഥിയായി.

പ്രൊഫ. എം തോമസ് മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. അവാർഡ് ജേതാവിനെ ബിനുരാജ് കലാപീഠം പരിചയപ്പെടുത്തി.

കേരള ലളിത കലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ, പ്രൊഫ. സി എസ് ജയറാം, ജെ സനിൽമോൻ, മിനി ദിലീപ്, ടി കലാധരൻ, രാജൻ ചേടമ്പത്ത്, സുരേഷ് കൂത്തുപറമ്പ്‌, എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

#'Devayanam' movie #exhibition started by #evoking the #memories of #MVDevan

Next TV

Related Stories
#accident | തനിയെ മുന്നോട്ടു നീങ്ങിയ വാൻ ‌നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ചക്രങ്ങൾക്കും കാനയ്ക്കും ഇടയിൽ കുടുങ്ങി മരിച്ചു

May 17, 2024 08:12 PM

#accident | തനിയെ മുന്നോട്ടു നീങ്ങിയ വാൻ ‌നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ചക്രങ്ങൾക്കും കാനയ്ക്കും ഇടയിൽ കുടുങ്ങി മരിച്ചു

ബൈക്ക് അപകടത്തിൽ പരുക്കേറ്റ അനന്തു ചികിത്സയിലാണ്. ഇതുമൂലം വാനിലെ സ്റ്റിക്കൽ വർക്കുകൾ നടത്താൻ നന്ദുവിനെ...

Read More >>
#Complaint | രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി

May 17, 2024 08:02 PM

#Complaint | രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി

മൂന്നാം ക്ലാസിൽ പഠിക്കുന്ന അനുപ്രിയ, നാലാം ക്ലാസുകാരി അൽന എന്നിവരെ രാവിലെ മുതലാണ് കാണാതായത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം...

Read More >>
#murdercase | തോപ്പുംപടിയില്‍ കടയില്‍ കയറി യുവാവിനെ കുത്തിക്കൊന്ന സംഭവം, ആയുധം കണ്ടെത്തി

May 17, 2024 06:28 PM

#murdercase | തോപ്പുംപടിയില്‍ കടയില്‍ കയറി യുവാവിനെ കുത്തിക്കൊന്ന സംഭവം, ആയുധം കണ്ടെത്തി

ഏതാനും മിനിട്ടുകള്‍ സംസാരിച്ച ശേഷം അലന്‍ ബിനോയിയെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ്...

Read More >>
#foundbody | കടമുറിയിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി

May 17, 2024 02:39 PM

#foundbody | കടമുറിയിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി

സ്മാര്‍ട്ട് റോ‍ഡ് നിര്‍മ്മാണം നടക്കുന്നതിനാൽ ഇതുവഴി ഏറെ നാളായി ഗതാഗതം ദുഷ്‌കരമായിരുന്നു....

Read More >>
#death | കുടിവെള്ള ടാങ്ക് വൃത്തിയാക്കാനുള്ള ശ്രമത്തിനിടെ കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

May 17, 2024 02:29 PM

#death | കുടിവെള്ള ടാങ്ക് വൃത്തിയാക്കാനുള്ള ശ്രമത്തിനിടെ കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

കുത്തേറ്റ് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഒളരിയിലെ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു....

Read More >>
#arrest | കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

May 17, 2024 11:38 AM

#arrest | കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വ്യാ​​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അ​ത്തി​പൊ​ഴി ഭാ​ഗ​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്....

Read More >>
Top Stories

News Roundup