---
title: "#arrest | അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത അയൽവാസികളെ വെട്ടി കൊലപ്പെടുത്താൻ ശ്രമം;മൂന്ന് പേര്‍ അറസ്റ്റില്‍"
english_title: "An #attempt was made to cut and #kill the #neighbors who #questioned them for #saying #obscenities; three #people were arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/172772/an-attempt-was-made-to-cut-and-kill-the-neighbors-who-questioned-them-for-saying-obscenities-three-people-were-arrested"
published_at: "2023-12-28T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658cc52077bab_arrest2.jpg"
keywords: []
---

# #arrest | അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത അയൽവാസികളെ വെട്ടി കൊലപ്പെടുത്താൻ ശ്രമം;മൂന്ന് പേര്‍ അറസ്റ്റില്‍

> **Lead Summary:** **മുളന്തുരുത്തി :** ക്രിസ്‌മസ് ദിനത്തിൽ അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത അയൽവാസികളെ വെട്ടി കൊലപ്പെടുത്താൻ ശ്രമം.

## Article Content

**മുളന്തുരുത്തി :** ക്രിസ്‌മസ് ദിനത്തിൽ അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത അയൽവാസികളെ വെട്ടി കൊലപ്പെടുത്താൻ ശ്രമം.

മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കൽ പാറമല കോളനി പാറമലയിൽ രാജേഷ് (40), സഹോദരൻ ദശരഥൻ (53), മകൻ അനീഷ് (31) എന്നിവരെയാണ് മുളന്തുരുത്തി പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്.

ദശരഥനും മകൻ അനീഷും അസഭ്യം പറഞ്ഞത്‌ ചോദ്യംചെയ്ത വെട്ടിക്കൽ ഓലിയിൽ രതീഷ് (41), സഹോദരൻ രാജേഷ് (45) എന്നിവരെയാണ്‌ സംഘം മുളകുപൊടി എറിഞ്ഞശേഷം ആയുധവുമായി ആക്രമിച്ചത്. തലയ്ക്കും കാലിനും വെട്ടേറ്റ്‌ ഗുരുതരമായി പരിക്കേറ്റ രാജേഷ് കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്.

ആക്രമണത്തിനിടെ സംഘത്തിലുണ്ടായിരുന്ന ദശരഥനും പരിക്കേറ്റു. അക്രമിസംഘത്തിന്റെ വീട്ടിൽനിന്ന് ആയുധങ്ങൾ പൊലീസ് പിടിച്ചെടുത്തു. പാറമല കോളനി കേന്ദ്രീകരിച്ച് ലഹരി വിൽക്കുന്നവരാണ്‌ പ്രതികളെന്ന്‌ നാട്ടുകാർ ആരോപിച്ചു. ആക്രമണത്തിനെതിരെ നാട്ടുകാർ പ്രതിഷേധയോഗം ചേർന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/172772/an-attempt-was-made-to-cut-and-kill-the-neighbors-who-questioned-them-for-saying-obscenities-three-people-were-arrested)