ആലങ്ങാട് : (piravomnews.in) കരുമാലൂരിൽ അടച്ചിട്ട വീടു കുത്തിത്തുറന്നു മോഷണം.

അലമാരയിൽ ഉണ്ടായിരുന്ന പണവും സ്വർണം പൂശിയ ചെറിയ ലോക്കറ്റ് മാതൃകയിലുള്ള രൂപങ്ങളും നഷ്ടപ്പെട്ടു. മോഷ്ടാക്കളിൽ ഒരാൾ പൊലീസ് പിടിയിൽ. തട്ടാംപടി കവലയ്ക്കു സമീപം താമസിക്കുന്ന മേനാച്ചേരിയിൽ പരേതനായ എം.സി.വർഗീസിന്റെ വീട്ടിലാണ് ഇന്നലെ പുലർച്ചെ 2.50നു മോഷണം നടന്നത്.
മക്കൾ വിദേശത്താണു താമസിക്കുന്നത്. ഒരു മാസം മുൻപ് അടുത്ത സുഹൃത്തിനെ വീടു നോക്കാൻ ഏൽപിച്ച ശേഷം അമ്മ മേരിയും വിദേശത്തേക്കു താമസം മാറി. ഇതോടെ വീടു പൂട്ടിക്കിടക്കുകയായിരുന്നു. പുലർച്ചെ വീടിനു ചുറ്റും ഹെൽമറ്റ് ധരിച്ച 2 പേർ ചുറ്റിത്തിരിയുന്നതു വീട്ടിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലൂടെ മക്കൾ വിദേശത്തു കാണുകയായിരുന്നു.
ഉടനെ വീടു നോക്കാൻ ഏൽപിച്ച ബെന്നിയെ വിളിച്ചു പറഞ്ഞു. തുടർന്നു ബെന്നി മോഷണം നടക്കുന്ന വീട്ടിലെത്തിയെങ്കിലും മോഷ്ടാക്കൾ പിറകിലെ മതിൽ ചാടി കടന്നുകളഞ്ഞു. തുടർന്നു പരിസര പ്രദേശങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെ സംശയം തോന്നിയ രണ്ടുപേരെ പിടികൂടി.
തുടർന്നു വിവരം സമീപവാസികളായ സുഹൃത്തുക്കളെ അറിയിച്ചു.എന്നാൽ സുഹൃത്തുക്കൾ എത്തുന്നതിനു മുൻപേ മോഷ്ടാക്കളിൽ ഒരാൾ കടന്നുകളഞ്ഞു. തുടർന്ന് ആലങ്ങാട് പൊലീസിൽ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസിനു മോഷ്ടാവിനെ കൈമാറി.
പൊലീസെത്തി നടത്തിയ പരിശോധനയിൽ മുൻവശത്തെ വാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ചതായി കണ്ടെത്തി. കൂടാതെ അടച്ചിട്ട മുഴുവൻ മുറികളും അലമാരകളും കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി. പലതും വലിച്ചു വാരിയിട്ട നിലയിലായിരുന്നു. പിറകുവശത്തെ വാതിലും തുറന്നിട്ട നിലയിലായിരുന്നു.
A #closed house was #broken into and #stolen; the thieves were #caught with #their lives at #stake
