നവവധുവിനെ സംശയം,യുവതിയുടെ പല്ലടിച്ച് പൊഴിച്ച് ഭർത്താവ്, അതിക്രൂര മർദ്ദനം

നവവധുവിനെ സംശയം,യുവതിയുടെ പല്ലടിച്ച് പൊഴിച്ച് ഭർത്താവ്, അതിക്രൂര മർദ്ദനം
May 7, 2025 08:49 PM | By Amaya M K

റാന്നി: ( piravomnews.in ) പത്തനംതിട്ട ജില്ലയിലെ പെരുനാട് സംശയരോഗത്തെ തുടർന്ന് നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് പിടിയിൽ. വടശ്ശേരിക്കര മണിയാർ ചരിവുകാലായിൽ എസ് ഷാൻ (39) ആണ് പിടിയിലായത്.

മലപ്പുറം സ്വദേശിയായ കെ ഫാത്തിമ (34)ക്കാണ് ഭർത്താവിന്‍റെ വീട്ടിൽ വച്ച് ദേഹോപദ്രവം ഏറ്റത്. റബ്ബർ കമ്പുകൊണ്ട് മുഖത്ത് അടിയേറ്റ് യുവതിയുടെ അണപ്പല്ല് പൊഴിഞ്ഞു. ഭാര്യ ഫോണിൽ സംസാരിക്കുന്നതിനടക്കം സംശയിച്ച് അതിക്രൂരമായി പ്രതി യുവതിയെ മർദ്ദിച്ചതായാണ് പരാതി.

ആരെയും ഫോൺ ചെയ്യാനോ ആരും ഫോണിലേക്ക് വിളിക്കാനോ പാടില്ലെന്ന് പറഞ്ഞു മിക്ക ദിവസവും ഷാൻ വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. തന്നെ ഭർത്താവ് ക്രൂരമായ മർദ്ദനമുറകൾക്ക് വിധേയയാക്കിയതായും യുവതി ആരോപിച്ചു. ഈ വർഷം ജനുവരി രണ്ടാം തീയതി ആയിരുന്നു ഇരുവരുടെയും കല്യാണം നടന്നത്.

ഷാനിന്റെ രണ്ടാം വിവാഹവും ഫാത്തിമയുടെ ആദ്യവിവാഹവുമാണ്. നാലാം തീയതി വൈകുന്നേരം ആറ് മണിയോടെയാണ് ഷാൻ ഭാര്യയെ ക്രൂരമായി മർദ്ദിച്ചത്.

വൈകിട്ട് വീട്ടിലെത്തിയ യുവാവ് നീ നാട്ടുകാരെയൊക്കെ ഫോൺ ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ച് ഭാര്യയോട് വഴക്കുണ്ടാക്കുകയും, അസഭ്യവർഷം നടത്തുകയും, യുവതിയുടെ വീട്ടുകാരെ അധിക്ഷേപിക്കുകയും ചെയ്തു.

തുടർന്ന് പറമ്പിൽ നിന്നും ഒരു റബ്ബർ കമ്പെടുത്ത് യുവതിയുടെ ഇടത് കവിളിൽ അടിച്ചു. അടിയേറ്റ് ഫാത്തിമയുടെ അണപ്പല്ല് ഇളകി വീണു. വീട്ടിലെ ഹാളിൽ വച്ചായിരുന്നു ക്രൂരമായ മർദ്ദനം. വേദന കാരണം നിലവിളിച്ചപ്പോൾ ഭർത്താവ് കൈ വീശി വീണ്ടും മുഖത്തടിച്ചെന്ന് യുവതി പറഞ്ഞു.

ഭാര്യയെ അടിച്ചു താഴെയിട്ടശേഷം പ്രതി ഇവരെ കാലുകളിൽ പിടിച്ചു തറയിലൂടെ വലിച്ചിഴച്ചു. പിന്നീട് പിടിച്ചെഴുന്നേൽപ്പിക്കുകയും, മുട്ടുകാലുകൊണ്ട് അടിവയറ്റിൽ ഇടിക്കുകയും ചെയ്തു. കാലുകൊണ്ട് ഇടത് തുടയ്ക്ക് പലതവണ ചവിട്ടി. ഷാനിന്‍റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മർദ്ദനം.

ഒടുവിൽ ഇവരിടപെട്ടാണ് മകനെ പിന്തിരിപ്പിച്ചത്. കൂടുതൽ ഉപദ്രവം ഭയന്ന് യുവതി ഭർതൃപിതാവിന്റെ ജേഷ്ഠന്റെ വീട്ടിൽ അഭയം തേടി. രാത്രി അവിടെ തങ്ങുകയും, വീട്ടുകാരെ വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു.

Suspicious of the newlywed, the husband knocked out the young woman's teeth and brutally beat her

Next TV

Related Stories
സൈറൺ മുഴങ്ങി ; ജാഗ്രതയോടെ നാട്‌

May 8, 2025 06:08 AM

സൈറൺ മുഴങ്ങി ; ജാഗ്രതയോടെ നാട്‌

യുദ്ധസാഹചര്യം നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ സിവിൽ ഡിഫൻസ്‌ മോക്ക് ഡ്രിൽ നടത്തി.കലക്ടറേറ്റ്‌, ലുലു മാൾ, കല്യാൺ...

Read More >>
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

May 8, 2025 05:51 AM

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അപകടത്തിൽ പരിക്കേറ്റ മണികണ്ഠനെ ആദ്യം സമീപത്തെ സർക്കാർ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ...

Read More >>
കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

May 7, 2025 07:46 PM

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ക​ഴി​ഞ്ഞ നാ​ലി​ന്​ രാ​ത്രി ഒ​മ്പ​തി​ന് എ​റ​ണാ​കു​ള​ത്തു​നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​നെ...

Read More >>
കടയിലിരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ചു; അക്രമത്തിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ച നിലയിൽ

May 7, 2025 07:37 PM

കടയിലിരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ചു; അക്രമത്തിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ച നിലയിൽ

ഇയാളെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
തൃശൂർ പൂരത്തിനിടയിൽ ആനകൾ വിരണ്ടോടി: 20ഓളം പേർക്ക്‌ പരിക്ക്‌

May 7, 2025 10:25 AM

തൃശൂർ പൂരത്തിനിടയിൽ ആനകൾ വിരണ്ടോടി: 20ഓളം പേർക്ക്‌ പരിക്ക്‌

ഇത്‌ കണ്ട്‌ ഒപ്പമുണ്ടായിരുന്ന വട്ടപ്പൻകാവ്‌ മണികണ്ഠൻ എന്ന ആനയും ഓടി. മണികണ്ഠനെ സിഎംഎസ്‌ സ്‌കൂളിന്‌ മുന്നിൽ വച്ചു തന്നെ തളച്ചു.എംജി റോഡിലെ...

Read More >>
‌പെരിയാറിൽ നിന്ന് അനധികൃത മണൽ കടത്ത്: 2 പേർ പിടിയിൽ

May 7, 2025 10:16 AM

‌പെരിയാറിൽ നിന്ന് അനധികൃത മണൽ കടത്ത്: 2 പേർ പിടിയിൽ

ഐപിഎസ് പരിശീലന കാലത്തു കാലടി എസ്എച്ച്ഒ ആയി പ്രവർത്തിച്ചതിനാൽ പെരിയാറിൽ നിന്നുള്ള മണൽ കടത്തിനെക്കുറിച്ചു തനിക്ക് അറിവുണ്ടെന്നും അതു കർശനമായി...

Read More >>
Top Stories










News Roundup