പുത്തൻവേലിക്കര : (piravomnews.in) വേനലിൽ പെരിയാറിൽനിന്ന് ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നത് തടയാൻ മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഇളന്തിക്കര കോഴിത്തുരുത്ത് മണൽബണ്ട് നിർമാണം തുടങ്ങി.

ഇളന്തിക്കരയിൽ മണൽ ഡ്രഡ്ജിങ് ആരംഭിച്ചു. മണൽബണ്ട് നിർമാണത്തിന് 24.62 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആലപ്പുഴയിൽനിന്നാണ് ഡ്രഡ്ജർ എത്തിച്ചത്. പുഴയിൽ 100 മീറ്റർ താഴേക്ക് ഇറക്കി കെട്ടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
മുൻ വർഷങ്ങളിൽ നിർമിച്ച സ്ഥലത്താണ് ഇത്തവണയും ബണ്ട് നിർമാണം. ഓരുജലം കയറുന്നത് ശാശ്വതമായി തടയാൻ കണക്കൻകടവിൽ നിർമിച്ച റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഷട്ടറുകൾ ചോരുന്നതിനാലാണ് എല്ലാ വർഷവും മണൽബണ്ട് നിർമിക്കേണ്ടി വരുന്നത്.
#Ilantikara #Kozhiturut sand #embankment #construction started
