കോതമംഗലം : (piravomnews.in) യാത്രക്കാരെ ഭീതിയിലാക്കി കോട്ടപ്പടി–പ്ലാമുടി– മേക്കപ്പാല റോഡിൽ കാട്ടാനക്കൂട്ടമെത്തുന്നു.

പ്ലാമുടി–-മേക്കപ്പാല റോഡില്‍ പിടിയും കൊമ്പനും കുട്ടികളും ഉൾപ്പെടെയുള്ള ആനക്കൂട്ടത്തെ പതിവായി കാണാം. ഇതുമൂലം യാത്രക്കാർ ഭീതിയിലാണ്.
പ്ലാമുടിയിൽനിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ പെരിയാർവാലി കനാലിന്റെ അക്വഡക്ടിനുസമീപം കാട്ടാനക്കൂട്ടം റോഡ് മുറിച്ചുകടന്ന് കോട്ടപ്പാറ വനത്തിലേക്ക് പോകുന്നത് പതിവാണ്.
യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി, ആനകള്‍ റോഡിലേക്ക് ഇറങ്ങുന്ന ഭാഗങ്ങളിൽ ഫെൻസിങ് ഉൾപ്പെടെയുള്ള സജ്ജീകരണം വനംവകുപ്പ് ഒരുക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.
#Herds of #elephants #regularly come on the #Plamudi #road, #scaring the #commuters
