വടക്കേക്കര : (piravomnews.in) വീതികുറഞ്ഞ, കൊടുംവളവുകൾ നിറഞ്ഞ മൂത്തകുന്നം- മാല്യങ്കര റോഡിൽ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തം.

ഏതാനും ദിവസം മുൻപു മാല്യങ്കര എസ്എൻഎം കോളജിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനി ദേഹത്തു സ്വകാര്യ ബസ് കയറിയിറങ്ങി മരിച്ചിട്ടും മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
അലക്ഷ്യമായ ഡ്രൈവിങ്ങും അമിത വേഗവുമാണ് അപകടത്തിനു കാരണം. വിദ്യാർഥികളെ കയറ്റാതിരിക്കാൻ കോളജിനു മുന്നിലെത്തുമ്പോൾ ഡ്രൈവർമാർ അമിതവേഗത്തിൽ ബസ് ഓടിച്ചുപോകുന്നതു പതിവാണ്.
പലതവണ വിദ്യാർഥികൾ ബസ് തടയുകയും പൊലീസ് എത്തി പ്രശ്നം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.
Race of buses on #Moothakunnam-#Malyankara #road
