മൂവാറ്റുപുഴ : (piravomnews.in) മൂന്നര കിലോഗ്രാം കഞ്ചാവുമായി 2 ഒഡീഷ സ്വദേശികളെ മുടവൂരിൽ നിന്ന് എക്സൈസ് സംഘം പിടികൂടി.

ചിത്ര സെൻ (32), ദീപ്ത കൃഷ്ണ (31) എന്നിവരാണു പിടിയിലായത്. മുടവൂർ സെന്റ് ജോർജ് പള്ളിയുടെ സമീപമുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കഞ്ചാവു വാങ്ങാനെത്തുന്ന ഏജന്റിനെ കാത്തിരിക്കുമ്പോഴാണ് ഇരുവരും എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
പെരുമ്പാവൂർ മേഖലയിൽനിന്ന് അതിഥിത്തൊഴിലാളികൾ വലിയ തോതിൽ മൂവാറ്റുപുഴയിലേക്കു മാറുന്ന സാഹചര്യത്തിൽ, എക്സൈസ് വിഭാഗം തുടർച്ചയായി നടത്തുന്ന പരിശോധനയെ തുടർന്നാണു ഒഡീഷ സ്വദേശികൾ പിടിയിലായതെന്നു എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുമേഷ് പറഞ്ഞു.
Two persons #arrested with three and a half #kilograms of #ganja
