തൃപ്പൂണിത്തുറ : (piravomnews.in) വിവരാവകാശ പ്രവർത്തകൻ കടവന്ത്ര കടവിൽ ചെഷയർ ടാർസനു (54) ക്രൂരമർദനം.

4 പേരുടെ ആക്രമണത്തിൽ വലത് കയ്യും ഇടതു കാലും ഒടിഞ്ഞ ചെഷയറെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മർദനമേറ്റു. വൈകിട്ട് നാലോടെ എരൂർ കണിയാമ്പുഴ റോഡിലായിരുന്നു ആക്രമണം.
കുറച്ചു നാളായി കണിയാമ്പുഴയിലെ ബന്ധു വീട്ടിലായിരുന്നു ചെഷയർ താമസം. ഉച്ചയ്ക്കു വീട്ടിലേക്കു വന്നപ്പോൾ 2 യുവാക്കൾ കണിയാമ്പുഴ റോഡിൽ നിൽക്കുന്നുണ്ടായിരുന്നു.
വൈകിട്ട് എറണാകുളത്തേക്കു പോകാൻ ബൈക്ക് എടുത്തപ്പോഴും നേരത്തെ കണ്ട യുവാക്കളടക്കം 4 പേർ സ്കൂട്ടറിലും ബൈക്കിലുമായി പിന്നാലെയെത്തി.
ഫോൺ വന്നപ്പോൾ ബൈക്ക് നിർത്തി ഫോണിൽ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് ഇവരുടെ ആക്രമണം ഉണ്ടായതെന്ന് ചെഷയർ പറഞ്ഞു.
#Right to #information #activist #brutally beaten by #CheshireTarzan at #Kadawantra pier
