ആലുവ : (piravomnews.in) ദേശീയപാതയിൽ മോട്ടർവാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഒറ്റ ദിവസം പിരിഞ്ഞതു 2,08,750 രൂപ പിഴ. വ്യാജ ഡ്രൈവിങ് ലൈസൻസുമായി ജാർഖണ്ഡ് സ്വദേശി അനിൽ കർമാലിയെ പിടികൂടി. അനിൽ ഓടിച്ച ടോറസ് ലോറി പിടിച്ചെടുത്തു.

സ്വകാര്യ എൻജിനീയറിങ് കമ്പനിയുടേതാണ് ലോറി. 47 വാഹനങ്ങൾ പരിശോധിച്ചു. ആറെണ്ണത്തിനു ടാക്സും ഫിറ്റ്നസും പെർമിറ്റും ഉണ്ടായിരുന്നില്ല. അഞ്ചെണ്ണത്തിൽ അമിത ലോഡ് കണ്ടെത്തി. 2 പേർക്കു ഡ്രൈവിങ് ലൈസൻസ് ഇല്ലായിരുന്നു.
ജോയിന്റ് ആർടിഒ ബി. ഷെഫീക്, എംവിഐമാരായ ജെ.എസ്. സമീഷ്, കെ.ജി. ബിജു, എഎംവിഐമാരായ കെ. സന്തോഷ്കുമാർ, ജസ്റ്റിൻ ഡേവിസ്, കെ.എം. രാജേഷ് എന്നിവർ നേതൃത്വം നൽകി.
#Motorvehicledepartment #check on #nationalhighway; one day #fine 2,08,750 rupees
