---
title: "#koothattukulam | കൂത്താട്ടുകുളം ടൗണിൽ രാത്രി ഇരുട്ടിൽ തപ്പേണ്ട സ്ഥിതി"
english_title: "#Koothattukulam town is in a #dark situation at #night"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/145913/koothattukulam-town-is-in-a-dark-situation-at-night"
published_at: "2023-09-13T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65013bac6e85b_kootha.jpg"
keywords: []
---

# #koothattukulam | കൂത്താട്ടുകുളം ടൗണിൽ രാത്രി ഇരുട്ടിൽ തപ്പേണ്ട സ്ഥിതി

> **Lead Summary:** **കൂത്താട്ടുകുളം : ** ടൗണിൽ രാത്രി ഇരുട്ടിൽ തപ്പേണ്ട സ്ഥിതിയാണ്. ആകെയുള്ള 544 വഴിവിളക്കുകളിൽ തെളിയുന്നത് 8 എണ്ണം മാത്രം. ഇതിൽ 3 എണ്ണം ഹൈമാസ്റ്റ് ലൈറ്റുകളും 2 ട്യൂബ് ലൈറ്റും 2 എൽഇഡി ബൾബും ഒരു ഫിലമെന്റ് ബൾബുമാണ്.

## Article Content

**കൂത്താട്ടുകുളം : ** ടൗണിൽ രാത്രി ഇരുട്ടിൽ തപ്പേണ്ട സ്ഥിതിയാണ്. ആകെയുള്ള 544 വഴിവിളക്കുകളിൽ തെളിയുന്നത് 8 എണ്ണം മാത്രം. ഇതിൽ 3 എണ്ണം ഹൈമാസ്റ്റ് ലൈറ്റുകളും 2 ട്യൂബ് ലൈറ്റും 2 എൽഇഡി ബൾബും ഒരു ഫിലമെന്റ് ബൾബുമാണ്.

വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചമാണ് യാത്രക്കാരുടെ ഏക ആശ്രയം. 10 മണിക്കു ശേഷം സ്ഥാപനങ്ങൾ പൂട്ടുന്നതോടെ ടൗൺ കൂരിരുട്ടിലാവും. നടപ്പുറം ബൈപാസ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ ഒരു വഴിവിളക്കു പോലും പ്രകാശിക്കുന്നില്ല.

ടൗണിന്റെ ഹൃദയ ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രവും പ്രൈവറ്റ് ബസ് സ്റ്റാൻഡും സർക്കാർ ആശുപത്രിത്താഴവും സബ്സ്റ്റേഷൻ റോഡും ഇരുട്ടിലാണ്. വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് കാൽനട യാത്രക്കാരും സൈക്കിൾ യാത്രക്കാരും ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുന്നത്.

രാത്രി റോഡ് കുറുകെ കടക്കുന്നതും ശ്രമകരമാണ്. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങൾ ഒഴിവാകുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/145913/koothattukulam-town-is-in-a-dark-situation-at-night)