ചോറ്റാനിക്കര..... മഹിളാ കോൺഗ്രസ് ചോറ്റാനിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഘ്യത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശോഭ എലിയാസ് സമ്മേളനം ഉത്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. റീസ് പുത്തൻവീട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തി.
മുതിർന്ന കോൺഗ്രസ് നേതാവ് സ്റ്റീഫൻ അവർകൾ മഹിളാ കോൺഗ്രസ് പ്രവർത്തകരായ മേരി, സരോജിനി, കുഞ്ഞമ്മ, കാർത്തു, ചിന്നമ്മ എന്നിവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ ജെ ജോർജ്, മണ്ഡലം പ്രസിഡന്റ് ഷാജി ജോർജ് ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീകുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോമോൻ ജോയ് , വാർഡ് പ്രസിഡന്റ് ജയേഷൻ,ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് പ്രിൻസ്,മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇന്ദിര ധർമരാജൻ, ബ്ലോക്ക് മെമ്പർമാരായ ജൂലിയറ്റ് ടി ബേബി , അജി കെ കെ , വാർഡ് മെമ്പർമാരായ ദിവ്യ ബാബു, ഷിൽജി രവി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോബിൻ തോമസ്മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ആലിസ് ജോർജ്, ഓമന ശശി, കാഞ്ചന ശങ്കർ, ജയ ശിവരാജ് ശ്രീദേവി ശങ്കർ എന്നിവർ നേതൃത്വം നൽകി.
Indira Gandhi commemoration organized under the auspices of Mahila Congress Chotanikara Mandal Committee