ബെംഗളൂരു...(piravomnew.in) ബെംഗളൂരു റൂറലിലുണ്ടായ വാഹനാപകടത്തിൽ 6 പേർ കൊല്ലപ്പെട്ടു. ബെംഗളൂരു - മുംബൈ ദേശീയ പാതയിൽ നെലമംഗലയിൽ വെച്ചായിരുന്നു അപകടം.ചരക്ക് സാമഗ്രികൾ കയറ്റിയ കണ്ടെയ്‌നർ ലോറി സമാന്തരമായി യാത്ര ചെയ്ത കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ലോറിക്കടിയിൽ കാർ അകപ്പെടുകയും പൂർണമായും തകർന്നു പോകുകയും ചെയ്തു. കാറിലുണ്ടായിരുന്ന ആറ് പേരും തൽക്ഷണം മരിക്കുകയായിരുന്നു.
ഐഎഎസ്ടി സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് കമ്പനി മേധാവി ചന്ദ്രം യാഗപ്പഗൗൾ (48), ഗൗരാഭായി (42), ദീക്ഷ (12), ജോൺ (16), വിജയലക്ഷ്മി (36), ആര്യ (6) എന്നിവരാണ് വോൾവോ കാറിലുണ്ടായിരുന്നത്.
അപകടസ്ഥലത്ത് കാറിൽ നിന്ന് കണ്ടെയ്നർ നീക്കം ചെയ്യാൻ മൂന്ന് ക്രെയിനുകൾ ഉപയോഗിക്കേണ്ടി വന്നു
6 people were killed when a container lorry fell on top of a car in Bengaluru Rural