ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച ബൗളിങ് ആക്ഷനിലൂടെ ആരാധകരെ സൃഷ്ടിച്ച താരമായിരുന്നു സഹീര്‍ ഖാന്‍.
സഹീര്‍ ഖാന്റെ ബൗളിങ് ആക്ഷനുമായി സാമ്യയുള്ള പെണ്‍കുട്ടിയുടെ വിഡിയോ ആണ് സൂപ്പര്‍താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സോഷ്യൽ മിഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. താരത്തെ ടാഗ് ചെയ്ത് എക്‌സിലാണ് സച്ചിന്‍ വിഡിയോ പങ്കുവച്ചത്. ഇത് ഭംഗിയുള്ള ആക്ഷനാണെന്ന് സഹീര്‍ ഖാന്‍ മറുപടിയും നല്‍കി.
രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയില്‍ നിന്നുള്ള സുശീല മീണ എന്ന പെണ്‍കുട്ടിയാണ് സഹീര്‍ ഖാന് സമാനമായ ബൗളിങ് ആക്ഷനില്‍ പന്തെറിയുന്ന കുട്ടിതാരം.
''സുഗമം, ആയാസരഹിതം, കണ്ടിരിക്കാനും രസകരം. സുശീല മീണയുടെ ബോളിങ് ആക്ഷന്‍ താങ്കളുടെ ബോളിങ് ആക്ഷനെ ഓര്‍മിപ്പിക്കുന്നു. താങ്കള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടോ?' സഹീര്‍ ഖാനെ ടാഗ് ചെയ്ത് സച്ചിന്‍ കുറിച്ചു.
പിന്നാലെ സഹീര്‍ ഖാന്റെ മറുപടിയുമെത്തി. ''താങ്കളല്ലേ ഇത്തരമൊരു സമാനത ചൂണ്ടിക്കാട്ടുന്നത്. അതിനോട് ഞാന്‍ എങ്ങനെ യോജിക്കാതിരിക്കും. അവളുടെ ബോളിങ് ആക്ഷന്‍ ആയാസമില്ലാത്തതും സുന്ദരവുമാണ്. നല്ല ഭാവിയുള്ള താരമാണെന്ന് ഇതിനകം സൂചന നല്‍കിക്കഴിഞ്ഞു'. സഹീര്‍ ഖാന്‍ മറുപടി നല്‍കി.
Superstar Sachin Tendulkar shared a video of a girl who resembles Indian cricketer Zaheer Khan's bowling action.