കൂത്താട്ടുകുളം : (piravomnews.in) തിരുമാറാടി പഞ്ചായത്ത് ഏഴാംവാർഡിലെ കീഴ്ചിറയുടെ പുനരുദ്ധാരണത്തിന് 23 ലക്ഷം രൂപയുടെ ഭരണാനുമതി.
എൽഡിഎഫ് തിരുമാറാടി പഞ്ചായത്ത് കമ്മിറ്റി മന്ത്രി റോഷി അഗസ്റ്റിന് നൽകിയ നിവേദനത്തെത്തുടർന്നാണ് തുക അനുവദിച്ചത്. കെ എം മാണി ഊർജിത ജലസേചന പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ
ഇടിഞ്ഞുകിടക്കുന്ന കീഴ്ചിറ സന്ദർശിക്കുകയും കർഷകരുടെ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. തകർന്നുകിടക്കുന്ന കീഴ്ചിറയുടെയും ലീഡിങ് ചാനലിന്റെയും പുനരുദ്ധാരണം പൂർത്തിയാകുന്നതോടെ ഏകദേശം 100 ഏക്കറോളം വരുന്ന പാടശേഖരത്തിന് പ്രയോജനകരമാകും.
23 lakh rupees administrative sanction for #restoration of #Kirchira