തൊടുപുഴ... (piravomnews.in)ഇടുക്കി, തൊടുപുഴ അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങി മരിച്ചു.ഇടുക്കി തൊടുപുഴ മുട്ടം അരുവികുത്ത് വെള്ളച്ചാട്ടത്തിൽ വീണാണ് എൻജിനീയറിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മുട്ടം എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ അക്സാ റെജി, ഡോണൽ എന്നിവരാണ് മരിച്ചത്.
ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ന് വൈകിട്ട് 7 മണിയോടു കൂടിയായിരുന്നു അപകടം. കോളജിൽനിന്ന് 5 കിലോമീറ്റർ അകലെയാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം. ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയായ അക്സാ റെജി (18) പത്തനംതിട്ട സ്വദേശിനിയാണ്. മൂന്നാം വർഷ വിദ്യാർഥിയായ ഡോണൽ ഷാജി (22) ഇടുക്കി മുരിക്കാശേരി സ്വദേശിയാണ്. എങ്ങനെയാണ് ഇവർ വെള്ളച്ചാട്ടത്തിലേക്ക് വീണതെന്ന് വ്യക്തമല്ല. തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാ സംഘമെത്തിയാണ് രണ്ട് മൃതദേഹങ്ങളും പുറത്ത് എടുത്തത്.തൊടുപുഴ മുട്ടം എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥികൾ ആണ് ഇരുവരും.വീട്ടിൽ പോവുകയാണെന്നാണ് ഇരുവരും സഹപാഠികളോട് പറഞ്ഞിരുന്നതെന്നാണ് റിപ്പോർട്ട്
A young woman and a young man died after falling in the waterfallll