മുളന്തുരുത്തി...(piravomnews.in) ബൈക്ക് പോസ്റ്റിൽ ഇടിച്ച് കമ്പി കുഴുത്തിൽ കയറി യുവാവ് മരിച്ചു. കാറിനെ മറികടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ആണ് അപകടം. കൊച്ചി മുളന്തുരുത്തി എരുവേലി ജങ്ഷനിലാണ് സംഭവം.മുളന്തുരുത്തി സ്വദേശി അരുണ്‍ രാജനാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.കാറിന് പിന്നിലായി ബൈക്കില്‍ വരികയായിരുന്നു അരുണ്‍. ഇതിനിടെ കാര്‍ വലത് ഭാഗത്തേയ്ക്കുള്ള റോഡിലേക്ക് കയറുന്നതിനായി വെട്ടിച്ചു.
ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പോസ്റ്റിലെ കമ്പി അരുണിന്റെ കഴുത്തില്‍ തുളച്ചു കയറി. തുടര്‍ന്ന് അരുണ്‍ രാജ് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
The young man died after hitting a bike post and getting into a wire mesh