കോതമംഗലം :ഇരുകൈകളും ബന്ധിച്ചു വേമ്പനാട്ടു കായലിലെ ഏഴുകിലോമീറ്റർ ദൂരം നീന്തി കടക്കാൻ ഒരുങ്ങുകയാണ് വാരപ്പെട്ടി മലമുകളിൽ വീട്ടിൽ അജിമ്സിന്റെയും ഫാത്തിമയുടെയും മകളും കോതമംഗലം വിമലഗിരി പബ്ലിക്ക് സ്കൂളിലെ നാലാംക്ലാസ്സ് വിദ്യാർത്ഥിനിയുമായ റെയ്‌സ അജിംസ്.
ഡിസംബർ 24 ചൊവ്വാഴ്ച എട്ടുമണിക്ക് ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്നും വൈക്കം ബീച്ച് വരെയുള്ള ഏഴു കിലോമീറ്റർ ദൂരമാണ് ഈ 10 വയസ്സുകാരി നീന്താൻ ഒരുങ്ങുന്നത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബ് പരിശീലകൻ ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴ ആറ്റിലായിരുന്നു പരിശീലനം.റെയ്‌സ നീന്തുമ്പോൾ അകമ്പടിയായി ഉമ്മ ഫാത്തിമയും ഹയാക്കിൽ ഉണ്ടാകും.
കോച്ച് ബിജുതങ്കപ്പനും
പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവും ചേർന്ന് നടത്തുന്ന ഇരുപത്തിയൊന്നാമത് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിനുള്ള സാഹസിക നീന്തലാണിത് . കാലാവസ്ഥ അനുകൂലമാണെങ്കിൽ ഏകദേശം രണ്ടു മണിക്കൂർ കൊണ്ട് ഈ ചരിത്ര നേട്ടം കൈവരിക്കാൻ സാധിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു.ക്ലബ്ബ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ഇരുപത്തിയഞ്ച് റെക്കോർഡുകൾ ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും എന്ന് കോച്ച് ബിജു താങ്കപ്പൻ അറിയിച്ചു.
4th class girl swims 7 km across Vembanatu backwater with her hands tied.