കൊച്ചി: ജനാഭിമുഖ കുര്‍ബാന തുടരും; എറണാകുളം അങ്കമാലി അതിരൂപതയിലെ ആരാധനാ ക്രമ ഏകീകരണത്തിനെതിരെ പ്രമേയം പാസാക്കി വൈദികര്‍. പുതുക്കിയ കുര്‍ബാന രീതി അംഗീകരിക്കില്ലെന്ന് വൈദികര്‍ പറഞ്ഞു.
അതിരൂപതയിലെ മുന്നൂറിലധികം വൈദികര്‍ ചേര്‍ന്നാണ് പ്രമേയം പാസാക്കിയത്. സിനഡ് തീരുമാനം പിന്‍വലിച്ച് നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.സീറോ മലബാര്‍ സഭയിലെ ആരാധനാ ക്രമം ഏകീകരിക്കാന്‍ രണ്ടുമാസം മുന്‍പ് ചേര്‍ന്ന മെത്രാന് സിനഡ് തീരുമാനിക്കുകയായിരുന്നു.
ഇതിനെതിരെയാണ് ഇന്ന് പ്രമേയം പാസാക്കിയത്. സിനഡ് തീരുമാനം ഏകപക്ഷീയമാണെന്നും അംഗീകരിക്കില്ലെന്നും വൈദികര്‍ വ്യക്തമാക്കി. . അതിരൂപതയില്‍ ഇപ്പോഴുള്ള സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനാവില്ലെന്നും വൈദികര്‍ പറഞ്ഞു
Mass will continue; Priests pass a resolution against the unification of worship in the Angamaly Archdiocese of Ernakulam