കൊച്ചി: ബിവറേജസ് ഷോപ്പുകളിലെ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി. നയപരമായ മാറ്റം ആവശ്യമാണ്. മറ്റു കടകളിലേതു പോലെ കയറി ഇറങ്ങാവുന്ന സംവിധാനം ആക്കിക്കൂടേയെന്നും കോടതി ചോദിച്ചു.
സംസ്ഥാനത്ത് സഞ്ചരിക്കുന്ന മദ്യശാലകള്‍ തുടങ്ങേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി നിര്‍ദേശപ്രകാരം 10 മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പരിഷ്കാരങ്ങള്‍ ഒരു കാലിലെ മന്ത് അടുത്ത കാലിലേക്ക് മാറ്റിയതുപോലെ ആകരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. ബിവറേജസ് കോര്‍പ്പറേഷന്റെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
High court orders queue at beverage shops