ഇലഞ്ഞി.... ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ചനിലയിൽ. മുത്തൊലപുരം മോനിപ്പള്ളി റോഡിൽ വാഹന അപകടത്തിൽ പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മുത്തോലപുരം നീരാക്കൽ ഗ്രാനൈറ്റ്സിൽ ജോലിചെയ്യുന്ന രഞ്ജിത് (35) ആണ് മരണപ്പെട്ടത്.
മോട്ടോർസൈക്കിൾ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ടതിനെ തുടർന്ന് അപകടം സംഭവിച്ചതാകാമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.പോലീസ് അന്വേഷണം ആരംഭിച്ചു
Young man found dead on the road side in Ilanji under mysterious circumstances